sections
MORE

കോപ്പ ഡെൽ റെ: ഡെംബെലെ ഡബിളിൽ ബാർസയ്ക്ക് ജയം ( 3–0 )

barcelona-logo
SHARE

ബാർസിലോന ∙ ലെവാന്തെയ്ക്കെതിരെ 3–0നു ജയിച്ച് കോപ്പ ഡെൽ റെ ക്വാർട്ടർ ഫൈനൽ ഉറപ്പാക്കിയെങ്കിലും ബാർസിലോനയ്ക്ക് അയോഗ്യതാ ഭീഷണി. വിലക്കിലായ താരത്തെ ബാർസ കളിപ്പിച്ചു എന്ന പേരിൽ ലെവാന്തെ പരാതി നൽകിയതിനെത്തുടർന്നാണിത്. ബാർസ ഡിഫൻഡർ യുവാൻ ബ്രാൻഡാരിസ് ചുമി ബാർസിലോന ബി ടീമിനു വേണ്ടിയുള്ള മൽസരത്തിൽ മ‍ഞ്ഞക്കാർഡ് കണ്ടിരുന്നു എന്നാണ് പരാതി.

എന്നാൽ പുതിയ നിയമപ്രകാരം രണ്ടാം ഡിവിഷനിലെ വിലക്ക് കോപ്പ ഡെൽ റെ ചാംപ്യൻഷിപ്പിൽ പരിഗണിക്കില്ലെന്നാണ് ലെവാന്തെയുടെ വാദം. 2015ൽ വിലക്കിലായ കളിക്കാരൻ, ഡെനിസ് ചെറിഷേവിനെ കളിപ്പിച്ചതിന്റെ പേരിൽ റയൽ മഡ്രിഡിനെ ഫെഡറേഷൻ അയോഗ്യരാക്കിയിരുന്നു. ആദ്യപാദത്തിൽ 1–2നു തോറ്റെങ്കിലും ഇരുപാദങ്ങളിലുമായി 4–2നാണ് ബാർസയുടെ ജയം. ലയണൽ മെസ്സിയുടെ പാസിൽ നിന്ന് 30,31 മിനിറ്റുകളിൽ ഗോൾ നേടിയ ഡെംബെലെയാണ് ബാർസയുടെ വിജയശിൽപി. 54–ാം മിനിറ്റിൽ മെസ്സി മൂന്നാം ഗോൾ നേടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
FROM ONMANORAMA