sections
MORE

ഏഷ്യൻ കപ്പ്: വിയറ്റ്നാം, ചൈന ക്വാർട്ടറിൽ

asian-cup
SHARE

അബുദാബി ∙ ഏഷ്യൻ കപ്പ് ഫുട്ബോളിൽ വിയറ്റ്നാമും ചൈനയും ക്വാർട്ടറിൽ. വിയറ്റ്‌നാം പെനൽറ്റി ഷൂട്ടൗട്ടിൽ ജോർദാനെ 4–2നു മറികടന്നു. തായ്‌ലൻഡിനെതിരെ 2–1നായിരുന്നു ചൈനയുടെ ജയം. നിശ്ചിത സമയത്തും അധികസമയത്തും ജോർദാനെ 1–1നു ഒപ്പം പിടിച്ചതിനു ശേഷമാണ് ഷൂട്ടൗട്ടിൽ വിയറ്റ്നാം ജയിച്ചു കയറിയത്.

ജോർദാന്റെ ബാഹ സെയ്ഫിന്റെ കിക്ക് ബാറിലിടിക്കുകയും അഹ്മദ് സലേയുടെ കിക്ക് വിയറ്റ്നാം ഗോൾകീപ്പർ ‍ഡാങ് വാൻ ലാം സേവ് ചെയ്യുകയും ചെയ്തതോടെ വിയറ്റ്നാമിന്റെ അഞ്ചാം കിക്കെടുത്ത പകരക്കാരൻ ബുയി ടിയെൻ ഡുങ് കളിയുടെ വിധിയെഴുതി. തായ്‌ലൻഡിനെതിരെ ആദ്യ പകുതിയിൽ പിന്നിലായ ചൈന പിന്നീട് രണ്ടു ഗോളടിച്ചാണ് ജയിച്ചു കയറിയത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
FROM ONMANORAMA