sections
MORE

ഏഷ്യൻ കപ്പ് : യുഎഇ, ഖത്തർ ക്വാർട്ടറിൽ

football-logo-10
SHARE

ദുബായ്∙ ഏഷ്യൻ കപ്പ് ഫുട്ബോളിൽ യുഎഇ, ദക്ഷിണ കൊറിയ, ഖത്തർ ടീമുകൾ ക്വാർട്ടറിൽ. കിർഗിസ്ഥാനെ 3–2നു തോൽപ്പിച്ചാണ് യുഎഇയുടെ മുന്നേറ്റം. 90 മിനിറ്റു വരെ യുഎഇ 2–1നു മുന്നിലായിരുന്നെങ്കിലും ഇൻജറി ടൈമിൽ കിർഗിസ്ഥാൻ ഒപ്പമെത്തി. അതോടെ അധിക സമയത്തേക്കു നീണ്ട കളിയിൽ 103–ാം മിനിറ്റിൽ അഹ്മദ് ഖലീൽ നേടിയ ഗോളിലാണ് യുഎഇയുടെ ജയം. ബഹ്റൈനെതിരെ അധിക സമയത്തായിരുന്നു ദക്ഷിണ കൊറിയയുടെയും ജയം. 

വിയറ്റ്നാം–ജപ്പാൻ, ചൈന–ഇറാൻ, ദക്ഷിണ കൊറിയ–ഖത്തർ, യുഎഇ–ഓസ്ട്രേലിയ എന്നിങ്ങനെയാണ് ക്വാർട്ടർ ഫൈനലുകൾ. 24നും 25നുമാണ് മൽസരങ്ങൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
FROM ONMANORAMA