ADVERTISEMENT

റോം∙ ജയിച്ചത് റോമയാണെങ്കിലും സന്തോഷിച്ചത് ഇറ്റലിയൊന്നാകെ. പോർട്ടോയ്ക്കെതിരെ റോമയ്ക്കു വേണ്ടി രണ്ടു ഗോൾ നേടിയ നിക്കോളോ സാനിയോളോ ലോക ഫുട്ബോളിൽ അവരുടെ പുതുപ്രതീക്ഷയാണ്. ഇന്നലെ സാനിയോളോയുടെ പ്രകടനം കാണാൻ ഇറ്റലി ദേശീയ ടീം കോച്ച് റോബർട്ടോ മാൻചീനിയും റോമിലെ ഗാലറിയിലുണ്ടായിരുന്നു.

1999ൽ ഇറ്റിലിയിലെ മാസ്സയിൽ ജനിച്ച സാനിയോളോ ഫിയൊറന്റീന ക്ലബിന്റെ അക്കാദമിയിലൂടെയാണ് വളർന്നത്. പിന്നീട് ഇന്റർ മിലാനിലെത്തിയെങ്കിലും സാനിയോളോയ്ക്ക് അവിടെ ഇറ്റാലിയൻ ഒന്നാം ഡിവിഷനായ സെരി എയിൽ കളിക്കാൻ അവസരം കിട്ടിയില്ല. കഴിഞ്ഞ വർഷമാണ് ഇന്റർ സാനിയോളോയെ റോമയ്ക്കു നൽകിയത്. ക്ലബിനു വേണ്ടി 14 മൽസരങ്ങൾ കളിച്ച സാനിയോളോ മൂന്നു ഗോളും നേടി. ഇതിഹാസ താരം ഫ്രാൻസെസ്കോ ടോട്ടിക്കു ശേഷം സെരി എയിൽ മൂന്നു ഗോൾ നേടുന്ന ആദ്യ കൗമാര താരമായി സാനിയോളോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com