ADVERTISEMENT

ആംസ്റ്റർഡാം ∙ ചാംപ്യൻസ് ലീഗിൽ 89–ാം മിനിറ്റിൽ മഞ്ഞക്കാർഡ് കണ്ട റയൽ ക്യാപ്റ്റൻ സെർജിയോ റാമോസ് പുലിവാലു പിടിച്ചേക്കും. താൻ മനപ്പൂർവം നടത്തിയ ഫൗളാണ് അതെന്നു മൽസരശേഷം തുറന്നടിച്ച റാമോസിന് നിലവിലെ ഒരു മൽസരവിലക്കിന് ഒപ്പം ഒരു കളിയിൽ കൂടി വിലക്കേർപ്പെടുത്താൻ സാധ്യത. ചാംപ്യൻസ് ലീഗ് ഈ സീസണിൽ റാമോസിന്റെ മൂന്നാം മഞ്ഞക്കാർഡ് ആയിരുന്നു ഇത്. ഇതുമൂലം ചാംപ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാംപാദം റാമോസിനു നഷ്ടമാകും.

എന്നാൽ, മനപ്പൂർവം ഫൗൾ ചെയ്തതാണെന്ന റാമോസിന്റെ പ്രസ്താവനയുടെ പേരിൽ യുവേഫ അച്ചടക്ക നടപടിയെടുത്താൽ റാമോസിന് ഒരു കളിയിൽകൂടി വിലക്കുവരും. റയൽ പ്രീക്വാർട്ടർ ജയിച്ചു ക്വാർട്ടറിലെത്തുകയാണെങ്കിൽ ആദ്യപാദമൽസരവും ഇക്കണക്കിൽ റാമോസിനു നഷ്ടപ്പെടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com