ADVERTISEMENT

മാഞ്ചസ്റ്റർ ∙ ഓൾഡ് ട്രാഫഡ് സ്റ്റേഡിയത്തിലേക്ക് എഴുപത്തിയേഴു വയസ്സുകാരൻ സർ അലക്സാണ്ടർ ചാപ്മാൻ ഫെർഗൂസൻ വീണ്ടും! ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ പരിശീലകൻ ഫെർഗൂസൻ വീണ്ടും ഡഗ് ഔട്ടിലെത്തുന്നു. 

1999ൽ യുവേഫ ചാംപ്യൻസ് ലീഗ്, ഇംഗ്ലിഷ് പ്രീമിയർ ലീഗ്, എഫ്എ കപ്പ് എന്നിവ സ്വന്തമാക്കി റെക്കോർഡ് ട്രിപ്പിൾ ആഘോഷിച്ച ക്ലബ്ബിന്റെ ഇരുപതാം വർഷികത്തിന്റെ ഭാഗമായാണ് ഫെർഗൂസൻ വീണ്ടും വരുന്നത്.  ചാംപ്യൻസ് ലീഗിൽ 2–1നു ജർമൻ ക്ലബ് ബയൺ മ്യൂനിക്കിനെതിരെയായിരുന്നു യുണൈറ്റഡിന്റെ വിജയം.   20–ാം വാർഷികാഘോഷത്തിന്റെ ഭാഗമായി യുണൈറ്റഡിന്റെ ലെജൻഡ്സ് ടീം ബയൺ മ്യൂനിക്ക് ടീമിനെ നേരിടും. ഇതിൽ യുണൈറ്റഡ് ലെജൻഡ്സിന്റെ പരിശീലകനായാണ് ഫെർഗൂസൻ വീണ്ടും വരുന്നത്. മേയ് 26ന് ആണു മൽസരം. 

കഴിഞ്ഞ മേയിൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായ ഫെർഗൂസൻ ആരോഗ്യനില വീണ്ടെടുത്തിട്ടുണ്ട്. യുണൈറ്റഡിന്റെ കളികൾ കാണാൻ സ്റ്റേഡിയത്തിൽ എത്താറുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com