ADVERTISEMENT

ബർലിൻ ∙ ജർമൻ ബുന്ദസ്‌ലിഗയിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ വിദേശ താരമെന്ന റെക്കോർഡുള്ള പെറു താരം ക്ലോഡിയോ പിസാറോയ്ക്ക് മറ്റൊരു റെക്കോർഡ് കൂടി. 

ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡാണ് വെർഡർ ബ്രെമൻ താരമായ പിസാറോ(40) കുറിച്ചത്. ഹെർത്ത ബർലിനെതിരെ ബ്രെമൻ 1–1 സമനില നേടിയ മൽസരത്തിലായിരുന്നു പിസാറോയുടെ ഗോൾ. പകരക്കാരനായിറങ്ങിയ പിസാറോ കളിയിലെ അവസാന നിമിഷത്തിലാണ് ഗോൾ നേടി ടീമിനെ കാത്തത്. 96–ാം മിനിറ്റിൽ പിസാറോ എടുത്ത ഫ്രീകിക്ക് രണ്ടു പേരുടെ മേൽത്തട്ടി വലയിൽ കയറുകയായിരുന്നു. 

സമനിലയോടെ ലീഗിൽ പത്താം സ്ഥാനത്താണ് ബ്രെമൻ ഇപ്പോൾ. മുൻ ബ്രെമൻ താരം മിർകോ വൊട്ടാവയുടെ റെക്കോർഡാണ് പിസ്സാറോ തകർത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com