ADVERTISEMENT

കൊച്ചി ∙ അണ്ടർ 17 ലോകകപ്പ് താരം തൃശൂർ സ്വദേശി കെ.പി. രാഹുൽ (19) കേരള ബ്ലാസ്റ്റേഴ്സിലേക്ക്. ടീമിലെത്തുന്ന 5–ാമത്തെ അണ്ടർ 17 ലോകകപ്പ് താരമാണു രാഹുൽ. ഐ–ലീഗിൽ ഇന്ത്യൻ ആരോസിൽ ആയിരുന്നു ഈ മിഡ്ഫീൽഡർ. വേഗത്തിൽ ഡ്രിബ്‌ൾ ചെയ്യുന്ന, നല്ല പാസുകൾ നൽകുന്ന യുവതാരം മികച്ച വോളികളും ഉതിർക്കാറുണ്ട്. നിലവിലുള്ള മലയാളികളെ നിലനിർത്തുകയാണെങ്കിൽ രാഹുലിന്റെ വരവോടെ ബ്ലാസ്റ്റേഴ്സിൽ ‘സ്വന്തം പയ്യൻമാരുടെ’ എണ്ണം 9 ആകും. അനസ് എടത്തൊടിക, എം.പി. സക്കീർ, കെ. പ്രശാന്ത്, സഹൽ അബ്ദുൽ സമദ്, സുജിത് ശശികുമാർ, അബ്ദുൽ ഹക്കു, ഋഷിദത്ത്, എം.എസ്. ജിതിൻ എന്നിവരാണു നിലവിലുള്ള മലയാളികൾ.

രാഹുലിനു പുറമെ ബ്ലാസ്റ്റേഴ്സ് നിരയിലുള്ള മുൻ അണ്ടർ 17 താരങ്ങൾ: ധീരജ് സിങ്, ജീക്സൺ സിങ്, മുഹമ്മദ് റാകിപ്, നോങ്ദെംബ നവോറെം. ഏതെങ്കിലുമൊരു ഫിഫ ലോകകപ്പിൽ ഗോളടിച്ച ഏക ഇന്ത്യക്കാരനാണു ജീക്സൺ. അടുത്ത സീസണിൽ സഹൽ–ജീക്സൺ–രാഹുൽ എന്നിവർ ഒരുമിച്ചു മധ്യനിരയിൽ ഇറങ്ങുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.

കെ.പി. രാഹുലുമായി കരാർ ഒപ്പിട്ടെന്ന് ഈ ഘട്ടത്തിൽ സ്ഥിരീകരിക്കാനാവില്ലെന്ന് ബ്ലാസ്റ്റേഴ്സ് സിഇഒ വിരേൻ ഡിസിൽവ പറഞ്ഞു. എഫ്സി പുണെ സിറ്റിയുടെ ഗോളി വിശാൽ കെയ്ത്തുമായി കരാറിലെത്താനും ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുണ്ട്. റിയൽ കശ്മീർ ഗോളി ബിലാൽ ഖാനെയും മഞ്ഞപ്പട നോട്ടമിടുന്നുണ്ട്. എഫ്സി പുണെ സിറ്റിയിൽനിന്നു വായ്പ അടിസ്ഥാനത്തിലാണു ബിലാ‍ൽ (6 അടി 5 ഇഞ്ച് ഉയരം) കശ്മീരിൽ എത്തിയത്. 

English Summary: Kerala footballer K.P. Rahul who played in the Under-17 Indian World cup team will play for Kerala Blasters FC (KBFC) in the next ISL season.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com