ADVERTISEMENT

സുഹാസ് നഹിയാൻ കംപ്യൂട്ടറിൽ വരച്ചത് ആറു വർഷങ്ങൾക്കു ശേഷം ലയണൽ മെസ്സി മൈതാനത്ത് മിഴിവാക്കി! ബംഗ്ലദേശ് ആർക്കിടെക്റ്റായ സുഹാസ് 2013ൽ വരച്ച മെസ്സി പെയിന്റിങാണ് ഈയിടെ റയൽ ബെറ്റിസിനെതിരെ ബാർസയുടെ കളിയിൽ അതേ പോലെ ആവർത്തിക്കപ്പെട്ടത്. ബാർസയുടെ നീലയും ചുവപ്പും ജഴ്സിയണിഞ്ഞ മെസ്സി പച്ചയും വെള്ളയും കലർന്ന ജഴ്സിയണിഞ്ഞ കളിക്കാരെ മറികടന്നു മുന്നേറുന്നതായിരുന്നു സുഹാസിന്റെ പെയിന്റിങ്. റയൽ ബെറ്റിസിനെതിരെ കളിയിലുള്ള അതേ പോലുള്ള ഒരു ചിത്രം സഹിതം സുഹാസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് നിമിഷങ്ങൾക്കകം വൈറലായി.

‘‘ആറു വർഷങ്ങൾക്കു മുൻപ് ഞാൻ വരച്ചത്. ഇപ്പോൾ ഫുട്ബോൾ ദൈവങ്ങൾ അതു യാഥാർഥ്യമാക്കിയിരിക്കുന്നു’’– 29കാരനായ സുഹാസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഒരു ഡിഫൻഡർ മെസ്സിയുടെ ജഴ്സിയിൽ പിടിച്ചു വലിക്കുന്നതും മറ്റൊരാൾ നിലത്തു വീണു കിടക്കുന്നതുമെല്ലാം പെയിന്റിങ്ങിലും ഫോട്ടോയിലുമുണ്ട്.

എന്നാൽ ബെറ്റിസിന്റെ പച്ചയും വെള്ളയും ജഴ്സി താൻ ബോധപൂർവം തിരഞ്ഞെടുത്തതല്ലെന്ന് സുഹാസ് പറഞ്ഞു. ‘‘ബാർസിലോനയുടെ ജഴ്സി തിളങ്ങി നിൽക്കുന്നതാണ്. അതിനു കൂടുതൽ മിഴിവു കിട്ടാനാണ് അൽപ്പം പതിഞ്ഞ നിറങ്ങൾ തിരഞ്ഞെടുത്തത്’’. ഫുട്ബോൾ ആസ്പദമാക്കി വരയ്ക്കാനുദ്ദേശിക്കുന്ന ചിത്രപരമ്പരയുടെ ഭാഗമാണ് മെസ്സി പെയിന്റിങ്ങെന്നും സുഹാസ് പറഞ്ഞു.

‘‘ഞാൻ ഒരു ബാർസിലോന ഫാൻ ആണ്. പക്ഷേ മെസ്സിയുടെ ഡ്രിബ്ലിങ്ങിനും ചാവിയുടെ ടേണിനുമൊപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹെഡറുമെല്ലാം വരയ്ക്കുന്നുണ്ട്’’– സുഹാസിന്റെ വാക്കുകൾ. 

English Summary: A Bangladeshi architect has earned fame after his digital drawing of footballer Lionel Messi was matched in real life six years later.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com