ADVERTISEMENT

വലൻസിയ ∙ വീണ്ടുമെത്തിയ പരിശീലകൻ സിനദിൻ സിദാനു കീഴിൽ റയൽ മഡ്രിഡിന് ആദ്യ തോൽവി. സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ വലൻസിയ സ്വന്തം മൈതാനത്ത് 2–1ന് റയൽ മഡ്രിഡിനെ മുട്ടുകുത്തിച്ചു. തോൽവികൾ തുടർക്കഥയാക്കിയ ഈ സീസണിൽ റയലിന്റെ ഒൻപതാമത്തെ പരാജയമാണിത്.

പോർച്ചുഗൽ താരം ഗോൺസാലോ ഗ്യൂഡെസിന്റെ ഗോളിൽ വലൻസിയ 35–ാം മിനിറ്റിൽ ലീഡ് നേടി. 83–ാം മിനിറ്റിൽ ഡിഫൻഡർ എസക്കിയേൽ ഗാരെയ് രണ്ടാം ഗോളും നേടി. ഇൻജറി ടൈമിൽ കരിം ബെൻസേമയുടേതാണ് റയലിന്റെ ആശ്വാസഗോൾ. 57 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് റയൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com