ADVERTISEMENT

ലണ്ടൻ ∙ മുഹമ്മദ് സലായുടെയും ജോർദാൻ ഹെൻഡേഴ്സന്റെയും വൈകിവീണ ഗോളുകളിൽ സതാംപ്ടനെ 3–1നു തോൽപിച്ച് ലിവർപൂൾ വീണ്ടും ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ പോയിന്റ് പട്ടികയിൽ തലപ്പത്ത്. 1990നു ശേഷം ആദ്യമായി ഇംഗ്ലണ്ടിലെ പ്രീമിയർ കിരീടം ലക്ഷ്യമിടുന്ന ലിവർപൂളിന് ആത്മവിശ്വാസം പകരുന്ന വിജയമാണിത്. സിറ്റിയെക്കാൾ നിലവിൽ 2 പോയിന്റ് ലീഡുണ്ടെങ്കിലും അവർ ലിവർപൂളിനെക്കാൾ ഒരു മൽസരം കുറച്ചാണു കളിച്ചിട്ടുള്ളത്.

 8 കളികളിൽ ഗോളടിക്കാൻ കഴിയാതിരുന്ന മുഹമ്മദ് സലാ വീണ്ടും ഗോളടി മികവിലേക്ക് ഉയർന്നതാണ് ലിവർപൂൾ ക്യാംപിനെ ഏറെ സന്തോഷിപ്പിക്കുന്നത്. സലായിൽ തനിക്കേറെ വിശ്വാസമുണ്ടെന്ന് കോച്ച് യുർഗൻ ക്ലോപ് കളിക്കു പിന്നാലെ തുറന്നുപറയുകയും ചെയ്തു. 50 മീറ്ററോളം ഒറ്റയ്ക്ക് ഓടി നേടിയ സോളോ ഗോൾ, പ്രീമിയർ ലീഗിൽ സലായുടെ 50–ാം ഗോളുമായി. ഒൻപതാം മിനിറ്റിൽ ഷെയ്ൻ ലോങ്ങിന്റെ ഗോളിൽ സതാംപ്‍ടൻ മുന്നിലെത്തി.

നാബി കെയ്റ്റ 36–ാം മിനിറ്റിൽ ഗോൾ തിരിച്ചടിച്ച് ലിവർപൂളിനെ ഒപ്പമെത്തിച്ചെങ്കിലും പിന്നീടു കളി ഇഴഞ്ഞു. 80–ാം മിനിറ്റിൽ സലായും 86–ാം മിനിറ്റിൽ ഹെൻഡേഴ്സനും നേടിയ ഗോളുകളിൽ ചെമ്പട വിജയമാഘോഷിച്ചു. 33 കളിയിൽ ലിവർപൂളിന് 82 ഉം മാഞ്ചസ്റ്റർ സിറ്റിക്ക് 80ഉം പോയിന്റാണുള്ളത്. ചെൽസിക്കെതിരെയാണ് ലിവ‍ർപൂളിന്റെ അടുത്ത മത്സരം.

English Summary: Mohamed Salah scored a stunning individual goal, his first strike in six Premier League games, to help Liverpool overcome Southampton and regain top spot in the table

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com