ADVERTISEMENT
പാരിസ് ∙ ഫ്രഞ്ച് ലീഗിൽ സ്ട്രാസ്ബർഗിനെതിരെ പിഎസ്ജിയുടെ എറിക് ചൗപ്പോ മോട്ടിങ് ഗോളടിച്ചു. പക്ഷേ അതാരും ഓർക്കാൻ പോകുന്നില്ല. കളിയുടെ അവസാനം കാമറൂൺ താരം കാണിച്ച അബദ്ധമാണിപ്പോൾ വൈറലായിരിക്കുന്നത്. സഹതാരം ക്രിസ്റ്റോഫ് എൻകോൻകുവിന്റെ ഷോട്ട് സ്ട്രാസ്ബർഗ് ഗോൾകീപ്പറെയും മറികടന്ന് ഗോളിലേക്കു പോവുകയായിരുന്നു. അതൊന്നു തൊട്ടു വിടാൻ ഓടിയെത്തിയതാണ് മോട്ടിങ്. എന്നാൽ അബദ്ധത്തിൽ പന്ത് സ്റ്റോപ്പ് ചെയ്തു. ഓടിയെത്തിയ സ്ട്രാസ്ബർഗ് താരം ഗോൾ ഒഴിവാക്കുകയും ചെയ്തു. ‘ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മിസ്’ എന്ന രീതിയിലാണ് ഫുട്ബോൾ ആരാധകർ മോട്ടിങ്ങിന്റെ അബദ്ധം ആഘോഷിക്കുന്നത്. മൽസരത്തിൽ പിന്നീട് തിലോ കെറർ ഗോളടിച്ചതോടെ പിഎസ്ജി സമനിലയുമായി രക്ഷപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com