ADVERTISEMENT

മഡ്രിഡ്∙ ബാർസിലോനയ്ക്കെതിരായ ലാലിഗ മത്സരത്തിനിടെ റഫറിയെ അധിക്ഷേപിച്ച കുറ്റത്തിന് അത്‌ലറ്റിക്കോ മഡ്രിഡ് സ്ട്രൈക്കർ ഡിയഗോ കോസ്റ്റയ്ക്ക് 8 കളികളിൽ വിലക്ക്. സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെ വിലക്കു നിലവിൽവന്നതോടെ കോസറ്റയ്ക്ക് സീസണിലെ ഇനിയുള്ള കളികളെല്ലാം നഷ്ടമാകുമെന്ന് ഉറപ്പായി.

മത്സരത്തിനിടെ റഫറി ഗിൽ മൻസാനോയുടെ കൈയ്ക്കു കടന്നുപിടിച്ച കോസ്റ്റ 28–ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ടു പുറത്തായിരുന്നു. കോസ്റ്റ തന്റെ അമ്മയെക്കുറിച്ച് മോശം പറഞ്ഞതായി റഫറി ഗിൽ മൻസാനോ മൽസര റിപ്പോർട്ടിലും എഴുതി. മത്സരം അത്‌ലറ്റിക്കോ 2–0നു തോറ്റിരുന്നു.

കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് സ്പാനിഷ് താരം ഡിയഗോ കോസ്റ്റ ഇതിനുമുൻപും അച്ചടക്ക നടപടികൾ നേരിട്ടിട്ടുണ്ട്. എട്ടു മൽസരങ്ങളിൽനിന്നു കോസ്റ്റയെ വിലക്കിയതിനെതിരെ അപ്പീൽ നൽകുമെന്ന് അത്‌ലറ്റിക്കോ മാനേജ്മെന്റ് അറിയിച്ചു. 

English Summary: Atlético Madrid’s Diego Costa handed eight-match ban for insulting referee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com