ADVERTISEMENT

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ  മാഞ്ചസ്റ്റർ യുണൈറ്റഡിനും ആർസനലിനും ഞെട്ടിക്കുന്ന തോൽവി. എവർട്ടനാണ് യുണൈറ്റഡിനെ 4–0നു മുക്കിയത്. റിച്ചാർലിസൻ, ഗിൽഫി സിഗർദസ്സൻ, ലൂക്കാസ് ഡിഗ്‌നെ, തിയോ വാൽക്കോട്ട് എന്നിവർ ഗോൾ നേടി. ആർസനൽ ക്രിസ്റ്റൽ പാലസിനോട് 2–3നു തോറ്റു. ലിവർപൂൾ 2–0ന് കാർഡിഫ് സിറ്റിയെ തോൽപ്പിച്ചു. വിജിനാൾഡം, ജയിംസ് മിൽനർ എന്നിവരാണ് ഗോൾ നേടിയത്. ബാർസ, റയൽ ജയിച്ചു.

സ്പാനിഷ് ലീഗ് ഫുട്ബോളിൽ ബാർസിലോനയ്ക്കും റയലിനും ജയം.

റയൽ സോസിദാദിനെ 2–1നു തോൽപ്പിച്ച ബാർസിലോന കിരീടത്തിലേക്ക് അടുത്തു.ക്ലെമന്റ് ലാങ്‌ലെറ്റ്, ജോർഡി ആൽബ എന്നിവരാണ് കറ്റാലൻ ക്ലബിന്റെ ഗോളുകൾ നേടിയത്. കരിം ബെൻസേമയുടെ ഹാട്രിക്കിൽ അത്‌ലറ്റിക്കോ ബിൽബാവോയ്ക്കെതിരെ 3–0നാണ് റയലിന്റെ ജയം. ബാർസിലോന– 77, അത്‌ലറ്റിക്കോ–68, റയൽ–64. എന്നിങ്ങനെയാണ് ഇപ്പോൾ പോയിന്റ് നില.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com