ADVERTISEMENT

കൊച്ചി ∙ എഓൽകോ ഷറ്റോരി കേരള ബ്ലാസ്റ്റേഴ്സ് മുഖ്യപരിശീലകൻ. യുവേഫ പ്രഫഷനൽ ലൈസൻസ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനാണ് എൽകോ (47). 20  വർഷത്തെ പരിശീലന പരിചയമുണ്ട് ഡച്ചുകാരനായ ഷറ്റോരിക്ക്. ഇന്ത്യയിൽ പ്രയാഗ് യുണൈറ്റഡ്, ഈസ്റ്റ് ബംഗാൾ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകളെ മുൻപു പരിശീലിപ്പിച്ചു.

കഴിഞ്ഞ ഐഎസ്എൽ സീസണിൽ നോർത്ത് ഈസ്റ്റിനെ സെമിയിൽ എത്തിക്കുകയും ചെയ്തു. കഴിഞ്ഞ സീസണിൽ ഡേവിഡ് ജയിംസിന്റെ പിൻഗാമിയായി എത്തിയ പോർച്ചുഗീസുകാരൻ നെലോ വിൻഗാദയ്ക്കു പകരമാണ് ഷറ്റോരി കോച്ചാകുന്നത്. 

English Summary: Eelco Schattorie has been appointed as the new head coach of Kerala Blasters FC.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com