ADVERTISEMENT

ബാർസിലോന ∙ ആ സുവർണ പാദുകം മെസ്സിക്കു തന്നെ പാകം! യൂറോപ്പിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ഷൂ തുടർച്ചയായ മൂന്നാം തവണയും ബാർസിലോന താരം സ്വന്തമാക്കി.  ആറാം തവണയാണ് മെസ്സി ഗോൾഡൻ ഷൂ പുരസ്കാരം നേടുന്നത്. യൂറോപ്പിലെ ഒന്നാം ഡിവിഷൻ ലീഗുകളിൽ കൂടുതൽ ഗോൾ നേടി പോയിന്റ് അടിസ്ഥാനത്തിൽ മുന്നിലെത്തുന്നയാളാണ് യുവേഫയുടെ ഗോൾഡൻ ഷൂ സ്വന്തമാക്കുക. ഓരോ ലീഗിന്റെയും വെയ്റ്റേജിന് അനുസരിച്ചാണ് പോയിന്റുകൾ. 

ഗോൾഡൻ ഷൂ 2018–19

(താരം,ക്ലബ്, ഗോളുകൾ, പോയിന്റ്)

1) ലയണൽ മെസ്സി (ബാർസിലോന) 36 72

2) കിലിയൻ എംബപ്പെ (പിഎസ്ജി) 33 66

3) ക്വാഗ്ലിയാറെല്ല (സാംപ്ദോറിയ) 26 52

4) എംബായെ ഡയാനെ (ഗലട്ടസറെ) 30 45

കൂടുതൽ തവണ നേടിയവർ

6– ലയണൽ മെസ്സി

4– ക്രിസ്റ്റ്യാനോ റൊണാൾഡോ

2– യുസേബിയോ, ഗെർഡ് മുള്ളർ, ഡുഡു ജോർജെസ്ക്യു, ഫെർണാണ്ടോ ഗോമസ്, അല്ലി മകോയിസ്ററ്, മരിയോ ജാർദെൽ, തിയറി ഒൻ‌റി, ഡിയേഗോ ഫോർലാൻ, ലൂയി സ്വാരെസ്

English Summary: Lionel Messi finishes Europe's top scorer for third straight year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com