ADVERTISEMENT

സെവിയ്യ ∙ ഇടിവെട്ടേറ്റ ബാർസിലോനയെ വലെൻസിയ കടിച്ചു! ചാംപ്യൻസ് ലീഗിൽ നിന്നു പുറത്തായതിന്റെ വലിയ ഞെട്ടലിൽനിന്നു മുക്തരാകും മുൻപ് ബാർസ കോപ്പ ഡെൽ റെ (കിങ്സ് കപ്പ്) കിരീടവും കൈവിട്ടു.

ഫൈനലിൽ വലെൻസിയയുടെ ജയം 2–1ന്. തുടരെ 4 വർഷം കൈവശം വച്ച കിരീടമാണ് ബാർസ വിട്ടു കൊടുത്തത്. ആദ്യപകുതിയിൽ രണ്ടു ഗോളിനു പിന്നിലായ ബാർസ പിന്നീട് മെസ്സിയുടെ ഗോളിൽ തിരിച്ചടിച്ചെങ്കിലും തുടർന്നു ഗോൾ നേടാനായില്ല.

ബയൺ മ്യൂനിക്കിന് ജർമൻ കപ്പ്

ബർലിൻ ∙ കഴിഞ്ഞ തവണ കൈവിട്ട കിരീടം ബയൺ മ്യൂണിക്ക് തിരിച്ചെടുത്തു. ലൈപ്സിഷിനെ 3–0നു തകർത്ത് ബവേറിയൻസിന് വീണ്ടും ജർമൻ കപ്പ്. ബുന്ദസ്‌ ലിഗ ടോപ് സ്കോററായ റോബർട്ട് ലെവൻഡോവ്സ്കിയുടെ ഇരട്ട ഗോളും കിങ്സ്‌ലി കോമന്റെ സുന്ദരൻ ഗോളുമാണ് ബുന്ദസ്‌ ലിഗ ചാംപ്യൻമാർക്കു വിജയം സമ്മാനിച്ചത്.

കഴിഞ്ഞ വർഷം ഐൻട്രാക്റ്റ് ഫ്രാങ്കുഫുർട്ടിനോട് ബയൺ 3–1നു പരാജയപ്പെട്ടിരുന്നു.  ബയണിന്റെ 19–ാം ജർമൻ കപ്പ് നേട്ടമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com