ADVERTISEMENT

സാവോ പോളോ ∙ ജൂണിൽ ആരംഭിക്കുന്ന കോപ്പ അമേരിക്ക ഫുട്ബോളിനുള്ള ബ്രസീ‍ൽ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നെയ്മറെ നീക്കി. പിഎസ്ജിയിൽ നെയ്മറുടെ സഹതാരമായ പ്രതിരോധനിര താരം ഡാനി ആൽവസ് കോപ്പയിൽ ബ്രസീലിനെ നയിക്കുമെന്നു പരിശീലകൻ ടിറ്റെ അറിയിച്ചു.

കളത്തിലെ പെരുമാറ്റദൂഷ്യത്തിന്റെ പേരിൽ നിരന്തരം അച്ചടക്ക നടപടിക്കു വിധേയനാകുന്നതിനാലാണു നെയ്മറെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതെന്നാണു സൂചന. ഡാനി ആൽവസ് മുൻപു 4 തവണ ബ്രസീലിനെ നയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com