ADVERTISEMENT

റിയോ ഡി ജനീറോ ∙ കാൽമുട്ടിന് വേദന അനുഭവപ്പെട്ടതിനാൽ ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർ ഇന്നലെ ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയില്ല. റിയോയ്ക്കു സമീപമാണ് ബ്രസീൽ ടീമിന്റെ പരിശീലനം. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ നെയ്മർ മൈതാനത്തു നിന്നു തിരിച്ചു കയറിയിരുന്നു. എന്നാൽ നെയ്മർ ജിംനേഷ്യത്തിൽ വ്യായാമം ചെയ്തതായി ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു.

നെയ്മർക്കു പകരം ഡാനി ആൽവസിനെ ക്യാപ്റ്റനാക്കിയാണ് ബ്രസീൽ ഇത്തവണ കോപ്പ അമേരിക്ക മത്സരത്തിനിറങ്ങുന്നത്. ‍ജൂൺ 14ന് ബൊളീവിയയ്ക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം. അതിനു മുൻപ് അഞ്ചിന് ഖത്തറിനെതിരെ സന്നാഹ മത്സരമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com