ADVERTISEMENT

ബാങ്കോക്ക്∙ പുതിയ പരിശീലകനു കീഴിൽ പുത്തൻ പ്രതീക്ഷകളുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് കിങ്‍സ് കപ്പ് ഫുട്ബോളില്‍ തോൽവിയോടെ തുടക്കം. കരീബിയന്‍ രാജ്യമായ കുറസാവോയോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്ത്യ തോറ്റത്. ബോനവാൻസ്യ (16), എൽസൻ ഹോയ് (18), ബകൂന (33) എന്നിവരാണ് കുറസാവോയുടെ ഗോള്‍ സ്കോറര്‍മാർ. 31–ാം മിനിറ്റില്‍ സുനില്‍ ഛേത്രി പെനല്‍റ്റിയിലൂടെ ഇന്ത്യയുടെ ആശ്വാസ ഗോള്‍ നേടി.

ആദ്യ പകുതിയിലാണ് മൽസരത്തിലെ നാല് ഗോളുകളും പിറന്നത്. മലയാളി താരം സഹൽ അബ്ദുൽ സമദിനെ ബോക്സിനുള്ളിൽവച്ച് കുറസാവോ ഡിഫന്‍ഡർ ഫൗൾ ചെയ്തതിനാണ് ഇന്ത്യയ്ക്ക് പെനൽറ്റി അനുവദിച്ചത്. സീനിയർ ടീമില്‍ ആദ്യ മൽസരം കളിക്കുന്ന സഹൽ മികച്ച പ്രകടനമാണു മധ്യനിരയില്‍ കാഴ്ച വച്ചത്. ഗോളവസരങ്ങൾ മുതലെടുക്കാൻ ഇന്ത്യൻ മുന്നേറ്റത്തിനു സാധിക്കാതെ പോയതാണ് തിരിച്ചടിയായത്.

ക്രൊയേഷ്യൻ പരിശീലകൻ ഇഗോര്‍ സ്റ്റിമാച്ചിനു കീഴിൽ ഇന്ത്യയുടെ ആദ്യ മൽസരമായിരുന്നു ഇത്. ടൂർണമെന്റിലെ മൂന്നാം സ്ഥാനത്തിനായി ശനിയാഴ്ച ഇന്ത്യ വീണ്ടും മൽസരത്തിനിറങ്ങും. തായ്‍ലന്‍ഡ്– വിയറ്റ്നാം ഏറ്റുമുട്ടലിൽ പരാജയപ്പെടുന്നവരാണ് ഇന്ത്യയുടെ എതിരാളികൾ.

English Summary: India Vs Curacao, Kings Cup Football Match Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com