ADVERTISEMENT

ബാർസിലോന ∙ ലോകത്ത് ഏറ്റവും പ്രതിഫലം പറ്റുന്ന കായികതാരം സ്പാനിഷ് ക്ലബ് ബാർസിലോനയുടെ ഫുട്ബോളർ ലയണൽ മെസ്സി. ഫോബ്സ് മാസിക പുറത്തിറക്കിയ പട്ടികയിൽ ബോക്സിങ് താരം ഫ്ലോയ്ഡ് ‌മെയ്‌വെതറെ പിന്തള്ളിയാണ് മെസ്സി ഒന്നാമതെത്തിയത്. 127 ദശലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 880 കോടി രൂപ) മെസ്സി പ്രതിഫലവും പരസ്യങ്ങളും വഴി കഴിഞ്ഞ വർഷം കൈപ്പറ്റിയത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ (ഏകദേശം 755 കോടി രൂപ), നെയ്മർ (ഏകദേശം 728 കോടി രൂപ), മെക്സിക്കൻ ബോക്സർ കാൻസലോ അൽവാരെസ് (ഏകദേശം 651 കോടി രൂപ, ടെന്നിസ് താരം റോജർ ഫെഡറർ (ഏകദേശം 647 കോടി രൂപ) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ. ഇന്ത്യക്കാരിൽ ക്രിക്കറ്റ് താരം വിരാട് കോലി മാത്രമാണ് നൂറു പേരുടെ പട്ടികയിലുള്ളത്. 25 ദശലക്ഷം യുഎസ് ഡോളർ (ഏകദേശം 173 കോടി രൂപ) വരുമാനവുമായി നൂറാം സ്ഥാനത്താണ് കോലി. 

English Summary: Messi world's highest-paid athlete in Forbes 2019 list, Virat Kohli at 100th spot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com