ADVERTISEMENT

ബാർസിലോന ∙ ഒടുവിൽ, അന്റോയ്ൻ ഗ്രീസ്മാൻ ബാർസിലോനയിൽ! 13.5 കോടി യുഎസ് ഡോളർ (ഏകദേശം 926 കോടി രൂപ) മൂല്യമുള്ള കരാറിലാണ് ഇരുപത്തിയെട്ടുകാരൻ ഫ്രഞ്ച് ഫോർവേഡ് സ്പെയിനിലെ അത്‌ലറ്റിക്കോ മഡ്രിഡിൽനിന്ന് ബാർസയിലെത്തുന്നത്. അടുത്ത 5 സീസണുകളിലേക്കാണു കരാർ. 80 കോടി യൂറോയുടേതാണ് (ഏകദേശം 6177 കോടി രൂപ) റിലീസ് ക്ലോസ്. കരാർ കാലാവധി തീരും മുൻപു ക്ലബ് മാറുകയാണെങ്കിൽ ബാർസിലോനയ്ക്കു നൽകേണ്ട തുകയാണിത്.

മുൻപേ തന്നെ ബാർസിലോനയിലേക്കു മാറാൻ താൽപര്യം പ്രകടിപ്പിച്ചിരുന്ന ഗ്രീസ്മാനു പക്ഷേ അത്‌ലറ്റിക്കോ മഡ്രിഡുമായി കരാർ നിലവിലുള്ളതിനാൽ ബുദ്ധിമുട്ട് നേരിട്ടിരുന്നു. 2014ൽ അത്‌ലറ്റിക്കോയിൽ ചേർന്ന ഗ്രീസ്മാൻ 257 കളിയിൽനിന്നു 133 ഗോളുകൾ നേടി. 2018 യൂറോപ്പ ലീഗ് കിരീടം ക്ലബ്ബിനൊപ്പം നേടി.

കഴിഞ്ഞ യൂറോകപ്പ്, ലോകകപ്പ് എന്നിവ നേടിയ ഫ്രാൻസ് ദേശീയ ടീമിൽ അംഗമായ ഗ്രീസ്മാൻ വരുന്നതോടെ ബാർസിലോനയുടെ മുന്നേറ്റനിര ശക്തമാകും. ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽനിന്ന് നെയ്മർ ബാർസയിലേക്കു തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങൾക്കും ഇതോടെ അവസാനമാകുമെന്നാണു വിലയിരുത്തൽ. ഗ്രീസ്മാനു പകരം പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയിൽനിന്ന് പത്തൊമ്പതുകാരൻ ജാവോ ഫെലിക്സുമായി അത്‌ലറ്റിക്കോ കരാറിലെത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com