ADVERTISEMENT

മോണ്ടിവിഡിയോ ∙ ഏറെക്കാലം മനസ്സിൽ തങ്ങിനിൽക്കുന്ന ഓർമച്ചിത്രങ്ങളുടെയും വികാരങ്ങളുടെയും കാലഘട്ടം ഇവിടെ അവസാനിക്കുന്നു എന്ന ആമുഖക്കുറിപ്പോടെ ഡിയഗോ ഫോർലാൻ ക്ലബ് ഫുട്ബോളിനോടു വിടപറഞ്ഞു. ഫുട്ബോളുമായി, 21 വർഷം നീണ്ട ആത്മബന്ധത്തിനാണു നാൽപതുകാരനായ മുൻ യുറഗ്വായ് നായകൻ വിരാമമിട്ടത്. രാജ്യാന്തര ഫുട്ബോളിൽനിന്നു 2014ൽ വിരമിച്ച ഫോർലാൻ തുടർന്നും ക്ലബ് ഫുട്ബോളിൽ സജീവമായിരുന്നു.

കഴിഞ്ഞ സീസണിൽ ഹോങ്കോങ് ക്ലബ് കിച്ചെ താരമായിരുന്നു. 2010ൽ യുറഗ്വായെ ലോകകപ്പ് സെമി പ്രവേശത്തിൽ ഏറ്റവും നിർണായകമായതു ഫോർലാന്റെ പ്രകടനമാണ്. 5 ഗോളോടെ ടൂർണമെന്റ് ടോപ് സ്കോറർമാരിൽ ഒരാളായ ഫോർലാൻ തന്നെയായിരുന്നു ലോകകപ്പിലെ ഏറ്റവും മികച്ച താരവും.

1997 അർജന്റീന ക്ലബ് ഇൻഡിപെൻഡെന്റിലൂടെ ക്ലബ് ഫുട്ബോൾ അരങ്ങേറ്റം കുറിച്ച ഫോർലാൻ പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡ്, അത്‌ലറ്റിക്കോ മഡ്രിഡ്, ഇന്റർമിലാൻ എന്നീ യൂറോപ്യൻ ടീമുകളുടെ ഭാഗമായി. 2016 ഐഎസ്എല്ലിൽ മുംബൈ സിറ്റി എഫ്സിക്കായും കളിച്ചിട്ടുണ്ട്.

English Summary: Former Uruguay captain Forlan announces retirement from football

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com