ADVERTISEMENT

കോഴിക്കോട് ∙ പുതിയ കോച്ചും ക്യാപ്റ്റനും ഒട്ടേറെ പുതുമുഖങ്ങളുമായി കളത്തിലിറങ്ങിയ ഗോകുലം കേരള എഫ്സിക്ക് ഡ്യൂറാൻഡ് കപ്പിൽ വിജയത്തുടക്കം. ചെന്നൈയിൻ എഫ്സി‍യെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഗോകുലം തകർത്തത്. ക്യാപ്റ്റൻ കൂടിയായ കരീബിയൻ താരം മാർക്കസ് ജോസഫിന്റെ ഹാട്രിക്കാണ് ഗോകുലത്തിന് അവിസ്മരണീയ ജയം സമ്മാനിച്ചത്. 39, 67, 74 മിനിറ്റുകളിലായിരുന്നു മാർക്കസിന്റെ ഗോളുകൾ. ശേഷിച്ച ഗോൾ യുഗാണ്ടൻ താരം ഹെൻറി കിസേക്ക (68) നേടി.

129 വർഷം പിന്നിട്ട ഡ്യുറാൻഡ് കപ്പിൽ കേരളത്തിൽനിന്നൊരു ടീം മത്സരിക്കുന്നതുതന്നെ 12 വർഷത്തിനു ശേഷമാണ്. 2007ൽ വിവ കേരളയാണ് ഇതിനു മുൻപു മത്സരിച്ചത്. അതിനും 10 വർഷം മുൻപ് എഫ്സി കൊച്ചിൻ കൊണ്ടുവന്നതാണ് കേരളത്തിന്റെ ഏക ഡ്യുറാൻഡ് കിരീടം. തിരക്കിട്ട സീസണിന് ഒരുങ്ങുന്ന ഐഎസ്എൽ ക്ലബുകൾ പല പ്രധാന താരങ്ങളുമില്ലാതെയാണ് ഡ്യുറാൻഡ് കപ്പിൽ മൽസരിക്കുന്നത്. ഗോകുലത്തിനെതിരെ ചെന്നൈയിൻ എഫ്സി ഇറങ്ങിയും പ്രമുഖ താരങ്ങളെ കൂടാതെ തന്നെ.

തിങ്കളാഴ്ച എയർഫോഴ്സിനെതിരെയാണ് ഗോകുലത്തിന്റെ അടുത്ത കളി. ഇന്നു നടന്ന മറ്റൊരു മൽസരത്തിൽ മോഹൻ ബഗാൻ എടികെയെ വീഴ്ത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബഗാന്റെ ജയം. ഫ്രാൻസിസ്കോ മാർട്ടിനെസ്, ജോസഫ് ബെയ്റ്റിയ എന്നിവരാണ് ബഗാനായി ലക്ഷ്യം കണ്ടത്. എടികെയുടെ ആശ്വാസഗോൾ ആശിഷ് പ്രധാൻ നേടി.

English Summary: Gokulam Kerala FC Vs Chennayin FC in Durand Cup, Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com