ADVERTISEMENT

ലണ്ടൻ ∙ ലിവർപൂളിനെ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ജേതാക്കളാക്കി സൂപ്പർസ്റ്റാറായ പരിശീലകനാണു ജർമൻകാരനായ യൂർഗൻ ക്ലോപ്പ്. ജർമനിയിൽനിന്ന് ഇംഗ്ലണ്ടിലെത്തിയശേഷവും വിജയ പരമ്പര തുടരുന്ന പരിശീലകൻ കഴിഞ്ഞ ദിവസം ഒരു ‘വലിയ രഹസ്യം’ വെളിപ്പെടുത്തി. ടീമിനെ ജേതാക്കളാക്കുന്നതിനുള്ള സൂത്രമല്ല, ഇംഗ്ലിഷ് പഠിച്ചതിനു പിന്നിലെ രഹസ്യമാണു ഫുട്ബോൾ മാനേജർമാർക്കിടയിലെ വിലപിടിപ്പുള്ള താരമായ ക്ലോപ്പ് വെളിപ്പെടുത്തിയത്.

‘ഫ്രൻഡ്സ്’ സീരിയൽ കണ്ടാണത്രേ അദ്ദേഹം ഇംഗ്ലിഷ് പഠിച്ചത്. ഇംഗ്ലിഷ് പഠിക്കാൻ താൽപര്യമുള്ള ജർമൻകാർക്ക് ഉപദേശവും അദ്ദേഹം നൽകുന്നു. സ്വന്തം അനുഭവത്തിൽനിന്നാണ് ക്ലോപ്പ് ഈ ഉപദേശം നൽകുന്നത്: പതിവായി ‘ഫ്രൻഡ്സ്’ സീരിയൽ കാണുക, ഇംഗ്ലിഷ് അതിന്റെ വഴിക്കു വന്നുകൊള്ളും. യുഎസിലെ ഏറെ പ്രശസ്തമായ ടിവി സീരിയലാണു ഫ്രൻഡ്സ്. ലോകമെമ്പാടുള്ള ചാനൽ ശൃംഖലകളിൽ ഈ സീരിയൽ സംപ്രേഷണം ചെയ്യുന്നുണ്ട്.

52–കാരനായ താരത്തിന്റെ അഭിപ്രായത്തിൽ ഇംഗ്ലിഷ് സിനിമകളിലെ സംഭാഷണം മനസ്സിലാക്കാൻ വലിയ പ്രയാസമാണ്. എന്നാൽ, ഫ്രൻഡ്സിന്റെ കാര്യം വ്യത്യസ്തമാണ്. ആ സീരിയലിലെ ഇംഗ്ലിഷ് സംഭാഷണം ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതേയുള്ളൂ. സീരിയലിലെ പുരുഷ കഥാപാത്രങ്ങളേക്കാൾ സ്ത്രീകളെയാണു തനിക്കിഷ്ടമെന്നും അദ്ദേഹം പറഞ്ഞു. 

English Summary:Klopp admits to learning English by watching Friends

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com