ADVERTISEMENT

ലണ്ടൻ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് പുതിയ സീസണിലെ ആദ്യ ‘ഗ്ലാമർ’ പോരാട്ടത്തിൽ ചെൽസിക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം. ഓൾഡ് ട്രാഫഡിൽ നടന്ന മൽസരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് യുണൈറ്റഡ് ചെൽസിയെ തകർത്തുവിട്ടത്. മാർക്കസ് റാഷ്ഫോർഡിന്റെ ഇരട്ടഗോളും (18–പെനൽറ്റി, 67), ആന്തണി മാർഷ്യാൽ (65), പകരക്കാരൻ താരം ഡാനിയൽ ജയിംസ് (81) എന്നിവരുടെ ഗോളുകളുമാണ് യുണൈറ്റഡിന് തകർപ്പൻ ജയം സമ്മാനിച്ചത്. ചെൽസിക്കെതിരെ 1965നുശേഷം ഓൾഡ് ട്രാഫഡിൽ യുണൈറ്റഡ് നേടുന്ന ഏറ്റവും വലിയ വിജയം കൂടിയായി ഇത്. മാത്രമല്ല ചെൽസി പരിശീലകനെന്ന നിലയിൽ ഫ്രാങ്ക് ലംപാർഡിന്റെ പ്രീമിയർ ലീഗ് ‘അരങ്ങേറ്റം’ കയ്പു നിറഞ്ഞതുമായി.

ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമുകൾക്കു പുറമെ ആർസനലും പുതിയ സീസണ് വിജയത്തുടക്കമിട്ടു. എവേ മത്സരത്തിൽ ഗാബൺ സ്ട്രൈക്കർ പിയറി എമിറിക് ഓബമെയാങിന്റെ ഗോളിൽ (58’) ന്യൂകാസിൽ യുണൈറ്റഡിനെ 1–0നാണ് ആർസനൽ കീഴടക്കിയത്. ഫ്രഞ്ച് ക്ലബ് ലിലെയിൽനിന്നു കഴിഞ്ഞ ടീമിലെത്തിയ ഐവറി കോസ്റ്റ് സ്ട്രൈക്കർ നിക്കോളാസ് പെപ്പെയെ ആർസനൽ പരിശീലകൻ ഉനായ് എമിറി രണ്ടാം പകുതിയിൽ കളത്തിലിറക്കി.

മറ്റൊരു മൽസരത്തിൽ മുൻ ചാംപ്യൻമാരായ ലെസ്റ്റർ സിറ്റിയെ വോൾവർഹാംപ്ടൺ വാണ്ടറേഴ്സ് ഗോൾരഹിത സമനിലയിൽ തളച്ചു. ടോട്ടനം ഹോട്‌സ്പർ ആസ്റ്റൺ വില്ലയേയും (3–1), ബ്രൈറ്റൺ ആൻഡ് ഹോവ് ആൽബിയോൺ വാറ്റ്ഫഡിനേയും (3–0), ബേണ്‍ലി സതാംപ്ടണെയും (3–0) തോൽപ്പിച്ചു. അതേസമയം ക്രിസ്റ്റൽ പാലസ് – എവർട്ടൻ മൽസരവും (0–0), ബേൺമൗത്ത് – ഷെഫീൽഡ് യുണൈറ്റഡ് മൽസരവും (1–1) സമനിലയിൽ അവസാനിച്ചു.

English Summary: Manchester United Defeats Chelsea FC in English Premier League New Season

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com