ADVERTISEMENT

ലിവർപൂൾ ∙ ഇഷ്ടതാരത്തെ നേരിൽക്കാണാൻ ശ്രമിക്കുന്നതിനിടെ ആൾക്കൂട്ട ബഹളത്തിൽപ്പെട്ടു മൂക്കിനു പരുക്കേറ്റ കുട്ടിയാരാധകന് മുഹമ്മദ് സലായുടെ സ്നേഹാലിംഗനം. ശനിയാഴ്ചയാണ് സംഭവം. മുഹമ്മദ് സലാ കാറിൽ മടങ്ങുന്നതു കാണാൻ ശ്രമിച്ചപ്പോഴാണ് പതിനൊന്നുകാരനായ ലൂയിസിന്റെ മൂക്കിനു പരുക്കേറ്റത്. മുഖം മുഴുവൻ ചോരയൊലിപ്പിച്ചു നിൽക്കുന്ന കുട്ടിയെ കണ്ട സലാ കാർ നിർത്തി പുറത്തിറങ്ങി. ലൂയിസിനും മൂത്ത സഹോദരൻ ഐസക്കിനുമൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തു.

എന്നാൽ, സലായും കുട്ടിയും നിൽക്കുന്ന ചിത്രത്തിനൊപ്പം, സലാ കുട്ടിയുടെ മൂക്കിടിച്ചു തകർത്തു, പിന്നീട് കെട്ടിപ്പിടിച്ചു ചിത്രമെടുത്തു എന്ന മട്ടിലായിരുന്നു സമൂഹമാധ്യമങ്ങളിൽ ചിലരുടെ പ്രചാരണം. ഇതിനു മറുപടിയുമായി കുട്ടികളുടെ വളർത്തച്ഛൻ തന്നെ ട്വിറ്ററിൽ എത്തിയതോടെ രംഗം ശാന്തമായി. ‘സലാ, നിങ്ങളൊരു മനുഷ്യസ്നേഹിയാണ്. തിരിച്ചുവന്ന് ഈ കുട്ടികളോടു കാട്ടിയ സ്നേഹത്തിനു നന്ദി. അവന്റെ വേദന അപ്പോൾ തന്നെ മാറി.’’– വളർത്തച്ഛൻ ജോ കൂപ്പർ ട്വിറ്ററിലെഴുതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com