ADVERTISEMENT

ഹൗറ (ബംഗാൾ) ∙ ഡ്യുറാൻഡ് കപ്പ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്കു തുടർച്ചയായ രണ്ടാം വിജയം. രണ്ടു ഗോളുമായി ക്യാപ്റ്റൻ മാർക്കസ് ജോസഫ് മിന്നിയ മത്സരത്തിൽ ഇന്ത്യൻ എയർ ഫോഴ്സിനെ 3–0ന് ഗോകുലം നിലത്തിറക്കി. മലപ്പുറം സ്വദേശി ഷിബിൽ മുഹമ്മദിന്റേതാണ് ഗോകുലത്തിന്റെ മൂന്നാം ഗോൾ. ആദ്യകളിയിൽ ചെന്നൈയിൻ എഫ്സിക്കെതിരെ ഹാട്രിക് നേടിയ മാർക്കസ് ജോസഫിന്റെ ടൂർണമെന്റിലെ ഗോൾനേട്ടം ഇതോടെ അഞ്ചായി.

പരിശീലനത്തിനിടെ പരുക്കേറ്റ യുഗാണ്ട സ്ട്രൈക്കർ ഹെൻറി കിസ്സേക്ക ഇല്ലാതെയാണ് ഗോകുലം ഇന്നലെ ഇറങ്ങിയത്. തുടക്കത്തിൽ ഇരുടീമും അതിവേഗ മുന്നേറ്റങ്ങൾക്കാണു ശ്രമിച്ചത്. ആദ്യ 15 മിനിറ്റിനിടെ അനേകം അവസരങ്ങൾ ഇരുടീമും പാഴാക്കി. മാർക്കസ് ജോസഫ് തന്നെ ഒന്നിലേറെ ഗോളവസരങ്ങളാണു തുടക്കത്തിൽ കളഞ്ഞു കുളിച്ചത്. കളിയുടെ കടിഞ്ഞാൺ എയർ ഫോഴ്സ് താരങ്ങളുടെ കാൽക്കലേക്കു പോകുമെന്നു കരുതിയ ഘട്ടത്തിലാണ്, 43–ാം മിനിറ്റിലെ ഗോളുമായി മാർക്കസ് വഴിത്തിരിവ് സൃഷ്ടിച്ചത്.

രണ്ടാം ഗോളിനു വഴിയൊരുക്കിയതും ക്യാപ്റ്റൻ തന്നെ. മാർക്കസിന്റെ ഷോട്ട് ഗോൾബാറിൽ തട്ടി തെറിച്ചത് ഷിബിൽ മുഹമ്മദ് വലയിലേക്കു തട്ടിയിട്ടു. ഗോകുലത്തിന്റെ റിസർവ് ടീമിലെ മികച്ച പ്രകടനം വഴിയാണു ഷിബിൽ ഫസ്റ്റ് ടീമിലെത്തിയത്. 18ന് ട്രാവു എഫ്സിക്കെതിരെയാണ് ഗോകുലത്തിന്റെ ഗ്രൂപ്പിലെ അടുത്ത മത്സരം.

English Summary: Gokulam Kerala, FC Goa win to remain in semis hunt in Durand Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com