ADVERTISEMENT

മഡ്രിഡ് ∙ അന്റോയ്ൻ ഗ്രീസ്മാൻ ബാർസിലോനയിലേക്കു ചേക്കേറിയതിന്റെ ക്ഷീണമേശാത്ത അത്‌ലറ്റിക്കോ മഡ്രിഡിന് സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ഗെറ്റാഫെയ്ക്കെതിരെ 1–0 വിജയം.

കീറൺ ട്രിപ്പിയറുടെ ക്രോസിനു തലവച്ച് അൽവാരോ മൊറാട്ടയാണ് അത്‌ലറ്റിക്കോയെ വിജയരഥമേറ്റിയത്. അത്‌ലറ്റിക്കോ പരിശീലകൻ ഡിയേഗോ സിമിയോണി സ്വപ്നം കാണുന്ന പ്രകടനം ഇതൊന്നുമായിരിക്കില്ലെങ്കിലും,  ആരാധകരുടെ കയ്യടി വാങ്ങിയാണു ടീം തിരിച്ചുകയറിയത്.

നാലു മിനിറ്റിനിടെ 2 ചുവപ്പുകാർഡുകൾ കണ്ട കളിയിൽ ഇരുടീമിനും ഓരോ കളിക്കാരെ നഷ്ടമായി. ഗെറ്റാഫെ സ്ട്രൈക്കർ ജോർജി മോളിനയും അത്‌ലറ്റിക്കോ ലെഫ്റ്റ് ബായ്ക്ക് റെനൻ ലോഡിയുമാണ് മാർച്ചിങ് ഓർഡർ കിട്ടിയവർ.

പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയിൽനിന്നെത്തിയ ജോവ ഫെലിക്സ് ആരാധക ശ്രദ്ധ പിടിച്ചുപറ്റിയ മുന്നേറ്റങ്ങളാണു നടത്തിയത്. ഇതിനിടെ അൽവാരോ മൊറാട്ട ഒരു പെനൽറ്റി സ്പോട്ട് കിക്ക് നഷ്ടമാക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com