ADVERTISEMENT

‘ചില സമയങ്ങളിൽ നിങ്ങളുടെ സന്തോഷം ചിരിക്കു കാരണമാകും...മറ്റു ചില സമയത്തു നിങ്ങളുടെ ചിരി തന്നെ സന്തോഷം പകരും’.

ഗോകുലം കേരള എഫ്സിയുടെ ഗോൾകീപ്പർ സി.കെ.ഉബൈദ് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ ഇങ്ങനെ കുറിച്ചു. ഇന്നലെ കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഉബൈദ് നിറഞ്ഞു ചിരിച്ചു.

ആ ചിരി മലയാളികൾക്ക് ആകെ സന്തോഷം നൽകി. നൂറ്റാണ്ടു കടന്ന ഡ്യുറാൻഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനലിലേക്കു ഗോകുലത്തെ കൈപിടിച്ചു കയറ്റിയ, കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ഉബൈദ് സംസാരിക്കുന്നു..

കേരളത്തിനു വേണ്ടി

ഈ കപ്പ് നേടണമെന്ന് എല്ലാ കളിക്കാരും ഒരു പോലെ ആഗ്രഹിക്കുന്നു. മഴക്കെടുതിയിൽ വലയുന്ന കേരളത്തിനു ഞങ്ങളുടെ സമർപ്പണം ആകണം ഈ ടൂർണമെന്റ് എന്നാണ് ആഗ്രഹിക്കുന്നത്. ഫൈനലിൽ എല്ലാവരും ഒരേ മനസ്സോടെ പൊരുതും.

ആത്മവിശ്വാസം

ആക്രമണ ഫുട്ബോളാണ് ടീം തുടക്കം മുതൽ കളിച്ചു വന്നത്. പരസ്പരം സഹകരിച്ചു മുന്നോട്ടു പോകുക എന്നതാണു പരിശീലകൻ ഫെർണാണ്ടോ വലേറയുടെ ശൈലി.

സെമിഫൈനൽ പെനൽറ്റി ഷൂട്ടൗട്ടിലേക്ക് എത്തിയപ്പോൾ ഈസ്റ്റ് ബംഗാളിനെ തോൽപിക്കാൻ സാധിക്കും എന്നു വിശ്വസിച്ചിരുന്നു. ഓരോ ഷോട്ട് തടുക്കാനും പോസ്റ്റിലേക്കു പോകുമ്പോൾ ടീം അംഗങ്ങൾ പ്രചോദിപ്പിച്ചു കൊണ്ടിരുന്നു. 2 ഷോട്ട് തടുക്കാൻ സാധിച്ചത് അനുഗ്രഹമായി.

ഈസ്റ്റ് ബംഗാൾ

കഴിഞ്ഞ 2 വർഷം ഈസ്റ്റ് ബംഗാളിലാണു ഞാൻ കളിച്ചത്. ഇത് അവർക്കുമേൽ ചെറിയ ആധിപത്യം നൽകിയെന്നു പറയാം.

അവരുടെ ചില താരങ്ങളുടെ പെനൽറ്റി ഷൂട്ടൗട്ട് ശൈലി പരിചിതമാണ്. ഈസ്റ്റ് ബംഗാളിന്റെ ഗോൾകീപ്പർ മിർഷാദ് മലയാളിയാണ്. മിർഷാദും മികച്ച പ്രകടനമാണു നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com