ADVERTISEMENT

കൊച്ചി ∙ ആരാധകർക്കായി കേരള ബ്ലാസ്റ്റേഴ്സിന്റെ ഓൺലൈൻ പ്ലാറ്റ്ഫോം ‘കെബിഎഫ്സി ട്രൈബ്സ്’.  ബ്ലാസ്റ്റേഴ്സിന്റെ വിശേഷങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കും ഇതുവഴി കടക്കാം.  https://keralablastersfc.in/ എന്ന സൈറ്റിൽ ലോഗിൻ ചെയ്തു റജിസ്റ്റർ ചെയ്യാം.  ബ്ലാസ്റ്റേഴ്സിന്റെ ഫാൻ എൻഗേജ്മെന്റ് പങ്കാളിയായ ഫാവ്സി വികസിപ്പിച്ച  പ്ലാറ്റ്ഫോമിൽ     പങ്കാളിയാകാൻ ആപ്ലിക്കേഷനൊന്നും ഡൗൺലോഡ് ചെയ്യേണ്ടതില്ല. 

ട്രൈബ്സിന്റെ പ്രത്യേകതകൾ:

∙കളിക്കാർക്കായി ശബ്‌ദസന്ദേശങ്ങൾ റിക്കോർഡ് ചെയ്ത് അയക്കാം. 

∙ഫൊട്ടോഗ്രഫുകൾ അപ്‌ലോഡു ചെയ്യാം. 

∙കെബിഎഫ്സി സമൂഹ മാധ്യമ ഫീഡ് ഒറ്റനോട്ടത്തിൽ കാണാം. 

∙പങ്കാളിത്ത ഔട്ട്‌ലെറ്റുകളിൽ വിലക്കിഴിവുകൾ നേടാം. 

∙ടിക്കറ്റ്  ബുക്കിങ് 

ഓരോ പ്രവർത്തനത്തിനും ' ആരാധകർക്ക് 'ബ്ലാസ്റ്റർ കോയിൻസ്' ലഭിക്കും.  കോയിനുകൾ ഇതേ പ്ലാറ്റ്‌ഫോമിൽ കളിക്കാരുമായി മീറ്റ് ആൻഡ് ഗ്രീറ്റ്,  മറ്റ് മത്സര പരിപാടികൾ എന്നിവയ്ക്കായി ഉപയോഗിക്കാം. ഭാവിയിൽ ഓഫ്‌ലൈൻ പങ്കാളിത്ത ഔട്ട്‌ലെറ്റുകളിൽ റെഡീം ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com