ADVERTISEMENT

പാരിസ് ∙ ഫിഫ ലോക ഫുട്ബോൾ റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായ ബൽജിയം 211–ാം റാങ്കുകാരായ സാൻമാരിനോയെ 9–0നു തകർത്ത് അടുത്ത വർഷത്തെ യൂറോകപ്പ് ഫുട്ബോളിനു  യോഗ്യത നേടുന്ന ആദ്യ ടീമായി. 2 ഗോൾ നേടിയ റൊമേലു ലുക്കാകു രാജ്യത്തിനായി 50 ഗോൾ തികച്ചു. 

ചാഡ്‌ലി, ബ്രോലി, ആൽഡർവിയറെൽഡ്, ടെലിമാൻസ്, ബെന്റെകി, വെർഷാരെൻ, കാസ്റ്റ്യെൻ എന്നിവരാണു ബാക്കി 7 ഗോളുകൾ സാൻ മാരിനോ വലയിൽ നിറച്ചത്. കളിയുടെ 80–ാം മിനിറ്റ് വരെ ഒരു ഗോളിനു പിന്നിൽ നിന്നിട്ടും 3 ഗോൾ തിരിച്ചടിച്ച ഹോളണ്ട് 3–1നു വടക്കൻ അയർലൻഡിനെ തോൽപിച്ചു. 

മറ്റൊരു യോഗ്യതാ മത്സരത്തിൽ ക്രൊയേഷ്യ 3–0നു ഹംഗറിയെ തോൽപിച്ചു. സ്‍‌ലൊവാക്യ – വെയ്‌ൽസ് മത്സരം സമനിലയിലായി (1–1). റോബർട്ട് ലെവൻഡോവ്‌സ്കിയുടെ ഹാട്രിക് മികവിൽ പോളണ്ട് 3–0നു ലാത്‍വിയയെ മറികടന്നു. ഓസ്ട്രിയ 3–1ന് ഇസ്രയേലിനെ തോൽപിച്ചു.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com