ADVERTISEMENT

ഗുവാഹത്തി ∙ ബംഗ്ലദേശിനെതിരെ ചൊവ്വാഴ്ച നടക്കുന്ന ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിനുള്ള 23 അംഗ ഇന്ത്യൻ ടീമിനെ കോച്ച് ഇഗോർ സ്റ്റിമാച്ച് പ്രഖ്യാപിച്ചു. ആഷിഖ് കുരുണിയൻ, അനസ് എടത്തൊടിക, സഹൽ അബ്ദുൽ സമദ് എന്നിവരാണു ടീമിലെ മലയാളികൾ. പരുക്കിന്റെ പിടിയിലുള്ള പ്രതിരോധനിര താരങ്ങളായ സന്ദേശ് ജിങ്കാൻ, അൻവർ അലി എന്നിവർ ടീമിലില്ല. 

ഹോളിചരൻ നർസാരി, ഫറൂഖ് ചൗധരി, നിശു കുമാർ എന്നിവരും ടീമിൽ ഇടംപിടിച്ചില്ല. ടീം: ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, കമൽജിത്ത് സിങ് (ഗോൾകീപ്പർമാർ). ഉദാന്ത സിങ്, നിഖിൽ പുജാരി, വിനിത് റായി, അനിരുദ്ധ് ഥാപ്പ, സഹൽ അബ്ദുൽ സമദ്, റെയ്നീർ ഫെർണാണ്ടസ്, ബ്രണ്ടൻ ഫെർണാണ്ടസ്, ലാലിയൻസുവാല ഛാങ്തെ, ആഷിഖ് കുരുണിയൻ (മിഡ്ഫീൽഡർമാർ). സുനിൽ ഛേത്രി, ബൽവന്ത് സിങ്, മൻവീർ സിങ് (സ്ട്രൈക്കർമാർ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com