ADVERTISEMENT

മോസ്കോ ∙ സൈപ്രസിനെ 5–0നു തകർത്ത റഷ്യ, ബൽജിയത്തിനു പിന്നിൽ ഐ ഗ്രൂപ്പിലെ രണ്ടാം സ്ഥാനത്തോടെയാണു യൂറോ ടിക്കറ്റെടുത്തത്. ഇരട്ട ഗോളോടെ വലൻസിയ സ്ട്രൈക്കർ ഡെനിസ് ചെറിഷേവ് തിളങ്ങിയ മത്സരത്തിൽ, മാഗോമെദ് ഓസോദേവ്, ആർടേം സൂബ, അലക്സാണ്ടർ ഗോലോവിൻ എന്നിവർ റഷ്യയുടെ സ്കോറിങ് പൂർത്തിയാക്കി.

സബ്സ്റ്റിറ്റ്യൂട്ട് താരങ്ങളായ പ്രെസെമിസ്ലാവ് ഫ്രാങ്കോവ്സ്കി, അർകാദിയൂസ് മിലിക് എന്നിവരുടെ ഗോളുകളിൽ നോർത്ത് മാസിഡോനിയയെ 2–0നു മറികടന്നാണു പോളണ്ട് (ഗ്രൂപ്പ് ജി) യോഗ്യത നേടിയത്.  സ്ലൊവേനിയയെ ഓസ്ട്രിയ 1–0നു കീഴടക്കി. ഗ്രൂപ്പ് സി മത്സരങ്ങളിലെ വിജയത്തോടെ ഹോളണ്ടും ജർമനിയും യൂറോ യോഗ്യതയിലേക്ക് ഒരു ചുവടുകൂടിവച്ചു. ലിവർപൂൾ മിഡ്ഫീൽഡർ ജോർജീന്യോ വിനാൽഡത്തിന്റെ ഇരട്ട ഗോൾ മികവിൽ ബെലാറൂസിനെ 2–1നു കീഴടക്കിയ ഹോളണ്ടാണ് (15) ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്.

എസ്റ്റോണിയയെ 3–0നു തകർത്ത ജർമനിക്കും 15 പോയിന്റ് ഉണ്ടെങ്കിലും ഹോളണ്ടിനാണു മികച്ച ഗോൾ ശരാശരി.   ഇൽക്കായ് ഗുൻഡൊവാൻ (രണ്ട്), ടിമോ വെർണർ എന്നിവരുടെ ഗോളുകളിലാണ് ജർമനി വിജയം കണ്ടത്. ക്രൊയേഷ്യൻ താരം നിക്കോളാ വ്ലാസിച്ചിന്റെ ഗോളിൽ 9–ാം മിനിറ്റിൽ പിന്നിലായ വെയ്ൽസ് ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപു ഗാരെത് ബെയ്ൽ നേടിയ ഗോളിലാണു സമനില പിടിച്ചത്.

English Summary: Russia, Poland qualify for Euro 2020; Bale keeps Wales in hunt with draw against Croatia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com