ADVERTISEMENT

ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസി, ലെസ്റ്റർ സിറ്റി ടീമുകൾക്കു ജയം. ന്യൂകാസിൽ യുണൈറ്റഡിനെ ചെൽസി 1–0നു കീഴടക്കിയപ്പോൾ ബേൺലിക്കെതിരെ 2–1നാണു ലെസ്റ്ററിന്റെ ജയം. വാറ്റ്ഫഡിനെതിരെ സമനില (1–1) വഴങ്ങിയതു ടോട്ടനത്തിനു നിരാശയായി. മാഞ്ചസ്റ്റർ യുണൈറ്റഡ്– ലിവർപൂൾ പോരാട്ടം ഇന്നു നടക്കും.

ലണ്ടൻ ∙ കഴിഞ്ഞ മത്സരത്തിൽ ടോട്ടനത്തെ വീഴ്ത്തിയ ന്യൂകാസിൽ യുണൈറ്റഡിനെതിരെ ചെൽസിക്ക് അടി തെറ്റിയില്ല. 

പ്രതിരോധനിരതാരം മാർക്കോസ് അലോൻസോയുടെ ഗോളിൽ (73’) ന്യൂകാസിലിനെ വീഴ്ത്തിയ ചെൽസി ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ തുടർച്ചയായ 3–ാം ജയവും സ്വന്തമാക്കി.      

   വലതു പാർശ്വത്തിൽനിന്നുള്ള മുന്നേറ്റത്തിനൊടുവിൽ ക്രിസ്റ്റ്യൻ പുലിസിച്ച് ബോക്സിനുള്ളിലേക്കു മറിച്ച പന്ത് കല്ലം ഹഡ്സൻ, ഒഡോയ്‌ അലോൻസോയ്ക്കു ഗോളാക്കാൻ പാകത്തിന് ഒരുക്കി. 

  ഇടം കാലൻ ഗ്രൗണ്ട് ഷോട്ടിലൂടെ അലോൻസോ ലക്ഷ്യവും കണ്ടു (1–0).86–ാം മിനിറ്റിൽ ഡെലെ അലി നേടിയ ഗോളിലാണ് വാറ്റ്ഫഡിനെതിരെ ടോട്ടനം തോൽവിയിൽനിന്നു രക്ഷപ്പെട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com