ADVERTISEMENT

പാരിസ് ∙ പരുക്കിൽ നിന്നുള്ള തിരിച്ചു വരവ് കിലിയൻ എംബപെ ഉഷാറാക്കി, ഏഞ്ചൽ ഡിമരിയയും മൗറോ ഇകാർദിയും കൂട്ടുകാരനെ ആഘോഷത്തോടെ സ്വാഗതം ചെയ്തു– ഇരട്ടഗോളോടെ ഡിമരിയയും ഒരു ഗോളോടെ എംബപെയും ഇകാർദിയും മിന്നിയ കളിയിൽ ഫ്രഞ്ച് ലീഗിൽ നീസിനെതിരെ പിഎസ്ജിക്ക് 4–1 ജയം. 

  രാജ്യാന്തര മത്സരങ്ങൾക്കിടയ്ക്കേറ്റ പരുക്കു മൂലം നെയ്മറെയും ഇദ്രിസ ഗ്വുയെയെയും നഷ്ടമായ പിഎസ്ജിക്ക് കിട്ടിയ വലിയ ആശ്വാസമായിരുന്നു എംബപെയുടെ തിരിച്ചുവരവ്. 

 പകരക്കാരനായാണ് കോച്ച് തോമസ് ടൂഷൽ ഇറക്കിയതെങ്കിലും ഗോളടിച്ച് ഫ്രഞ്ച് താരം മാറ്റ് തെളിയിച്ചു. 74,77 മിനിറ്റുകളിൽ ചുവപ്പു കാർഡ് കണ്ട് വൈലാൻ സൈപ്രിയെൻ, ക്രിസ്റ്റോഫെ ഹെറെല്ലെ എന്നിവരെ നഷ്ടമായതും നീസിന് തിരിച്ചടിയായി.

ഇതിനു ശേഷമാണ് പിഎസ്ജി രണ്ടു ഗോൾ നേടിയത്. നീസിന്റെ ആശ്വാസഗോൾ 67–ാം മിനിറ്റിൽ ഇഗ്നേഷ്യസ് ഗനാഗോ നേടി. ജയത്തോടെ പിഎസ്ജിക്ക് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് അഞ്ചു പോയിന്റ് ലീഡായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com