കൊൽക്കത്ത ∙ ഇന്ത്യയിലെ ഏറ്റവും വിജയപാരമ്പര്യമുള്ള ഫുട്ബോൾ ക്ലബ്ബുകളിലൊന്നായ കൊൽക്കത്ത മോഹൻ ബഗാന്റെ അമരക്കാരനായി രണ്ടുപതിറ്റാണ്ടോളം കളത്തിനു പുറത്തു നിറഞ്ഞുനിന്ന അഞ്ജൻ മിത്ര ഓർമയായി. 1995 മുതൽ 2018 വരെ 23 വർഷക്കാലം മോഹൻ ബഗാൻ ക്ലബ്ബിന്റെ സെക്രട്ടറിയായിരുന്നു മിത്ര (72). 2014ൽ ബൈപാസ് ശസ്ത്രക്രിയയ്ക്കു വിധേനായ അദ്ദേഹം ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്നാണ് ഇന്നലെ പുലർച്ചെ അന്തരിച്ചത്. സംസ്കാരം നടത്തി.
English Summary: Anjan Mithra passed away