ADVERTISEMENT

കോഴിക്കോട് ∙ പ്രതിരോധനിര ബിൽഡ് അപ്പിൽ ശ്രദ്ധിക്കുക, പന്ത് ഉയർത്തിയടിക്കാതെ കുറിയ പാസുകളുമായി മുന്നേറുക, പിന്നെ എല്ലാം മറന്ന് ആക്രമിക്കുക... കോച്ച് ബിനോ ജോർജിന്റെ നിർദേശം അതേപടി നടപ്പാക്കി കേരളത്തിന്റെ ചുണക്കുട്ടികൾ സന്തോഷ് ട്രോഫിയിൽ ആദ്യ കടമ്പ കടന്നു.  അപ്പോഴതാ കോച്ചിന്റെ അടുത്ത കമാൻഡ്: ‘മിഷൻ ഈസ് ഓൺ’.

ഇനിയാണു ശരിക്കുള്ള ദൗത്യം. ജനുവരിയിൽ വളരെയേറെ തണുപ്പുള്ള സമയത്തായിരിക്കും മിസോറമിലെ മത്സരം. കടൽനിരപ്പിൽനിന്ന് ഏറെ ഉയരമുള്ളതിനാൽ ഗ്രൗണ്ടിൽ ശ്വാസം കിട്ടാൻതന്നെ താരങ്ങൾ പ്രയാസപ്പെടും. ഈ പ്രതിസന്ധി മാത്രമാണു കേരളത്തിനു മുന്നിലുള്ളതെന്നു ബിനോ പറയുന്നു. അതിശൈത്യം നേരിടാനുള്ള പരിശീലനം കൊച്ചിയിലെ ക്യാംപിൽ ഒരുക്കും.

 ‘ഗോളിലേക്കുള്ള വഴി ടീം വർക്ക് ആണെങ്കിലും ഒറ്റയാൾ പ്രകടനങ്ങളിലൂടെ മികവു തെളിയിക്കാൻ ഇന്നലെ താരങ്ങളോട് ആവശ്യപ്പെട്ടിരുന്നു,’ – ബിനോ പറഞ്ഞു.

 സംഘത്തിലെ എല്ലാവരും ഒന്നിനൊന്നു മികച്ചവരാണെന്നാണു ക്യാപ്റ്റൻ വി.മിഥുന്റെ സാക്ഷ്യം.  സംഘത്തിലെ മിക്കവർക്കും 2 മത്സരങ്ങളിലുമായി അവസരം നൽകിയതും ക്യാപ്റ്റൻ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇത് അവസാന 20 അല്ലെന്നും മുപ്പതംഗ ക്യാംപ് നടത്തി വീണ്ടും സിലക‌്‌ഷൻ ഉണ്ടാകുമെന്നും കോച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്.

11 ഗോളുകൾ

യോഗ്യതാ റൗണ്ടിൽ 2 മത്സരങ്ങളിൽനിന്നു കേരളം നേടിയത് 11 ഗോളുകൾ.ആന്ധ്രയ്ക്കെതിരെ 5, തമിഴ്നാടിനെതിരെ 6. ഒറ്റ ഗോൾപോലും വഴങ്ങിയതുമില്ല. 

സന്തോഷ് ട്രോഫി ഫുട്ബോൾ 

ഫൈനൽ റൗണ്ട്

? എവിടെ മിസോറമിലെ ഐസോളിൽ.

? എന്ന് ജനുവരി 10 മുതൽ 23 വരെ.

? ആരൊക്കെ ഗ്രൂപ്പ് എ – കേരളം, സർവീസസ് 

(നിലവിലെ ജേതാക്ക‍ൾ), 

ഡൽഹി, ജാർഖണ്ഡ്, മേഘാലയ.

ഗ്രൂപ്പ് ബി – ബംഗാൾ, ഗോവ, പഞ്ചാബ്, മിസോറം, കർണാടക.

? ആദ്യ കളി  കേരളം – ഡൽഹി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com