ADVERTISEMENT

ലണ്ടൻ ∙ യുവേഫ യൂറോപ്പ ലീഗ് ഫുട്ബോളിൽ ജർമൻ ക്ലബ് ഐൻട്രാക്ട് ഫ്രാങ്ക്ഫർട്ടിനോടു സ്വന്തം ഗ്രൗണ്ടിൽ തോറ്റതിനു (2–1) പിന്നാലെ ആർസനൽ പരിശീലകൻ ഉനായ് എമറിയുടെ കസേര തെറിച്ചു. സഹപരിശീലകൻ ഫ്രെഡി ല്യുങ്ബർഗിനാണു താൽകാലിക ചുമതല.

ഇതിഹാസ പരിശീലകൻ ആർസീൻ വെംഗർക്കു പകരക്കാരനായി വന്ന എമറിക്കു കഴിഞ്ഞ സീസണിൽ പീരങ്കിപ്പടയെ യൂറോപ്പ ലീഗ് ഫൈനലിലെത്തിക്കാൻ കഴിഞ്ഞു. പിന്നീടു  പണമിറക്കി പുതിയ താരങ്ങളെ ക്ലബ്ബിലെത്തിച്ചെങ്കിലും പ്രകടനം താഴേക്കു പോയി. പിയറി ഔബമെയാങ്ങിലൂടെ ആദ്യം മുന്നിലെത്തിയത് (45+1) ആദ്യം മുന്നിലെത്തിയത് ആർസനലായിരുന്നു.

എന്നാൽ, ജാപ്പനീസ് താരം ദെയ്ചി കമാ‍ഡയുടെ (55’, 64’) ഡബിൾ ജർമൻ ടീമിനു വിജയമുറപ്പിച്ചു. കസഖ്സ്ഥാൻ ക്ലബ് അസ്താന 2–1നു മാഞ്ചസ്റ്റർ യുണൈറ്റഡിനെ അട്ടിമറിച്ചു.  ലിംഗാർഡിന്റെ ഗോളിൽ 10–ാം മിനിറ്റിൽ യുണൈറ്റഡ് മുന്നിലെത്തിയതാണ്. എന്നാൽ, 55–ാം മിനിറ്റിൽ ഷോംകോയിലൂടെ അസ്താന ഒപ്പമെത്തി. എന്നാൽ, ഡിഷോൺ ബെർണാഡിന്റെ സെൽഫ് ഗോൾ യുണൈറ്റഡിന്റെ കഥകഴിച്ചു. 

English summary: Arsenal coach Unai Emery sacked

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com