ADVERTISEMENT

കൊച്ചി ∙ സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീം പരിശീലകൻ ബിനോ ജോർജിനു വെല്ലുവിളിയുടെ നാളുകൾ. കഠിനാധ്വാനത്തിന്റെ ഫലമായി യോഗ്യതാറൗണ്ടിൽ മികച്ച വിജയം നേടിയ ടീമിലെ 3 പ്രമുഖതാരങ്ങൾ വിട്ടുപോകുന്നതോടെ പകരക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണു ബിനോ. സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് 2020 ഫെബ്രുവരി ആദ്യവാരം മിസോറമിൽ ആരംഭിക്കും.

പകരക്കാരിലേക്ക് 3 വഴി:

∙ അടുത്ത ആഴ്ച തുടങ്ങുന്ന കേരള പ്രീമിയർ ലീഗിൽനിന്നു മിടുക്കൻമാരെ കണ്ടെത്താം.

∙സർവകലാശാലാ ടീമുകളിലെ യുവപ്രതിഭകൾക്കും അവസരം.

∙ഈ സീസണിൽ ഐ–ലീഗ് ടീമുകളിൽ റജിസ്റ്റർ ചെയ്ത മലയാളികളിൽ തീരെ അവസരം കിട്ടാത്തവരിലേക്കും ശ്രദ്ധ. (ഓരോരുത്തരെയും വിട്ടുകിട്ടാൻ കേരള ഫുട്ബോൾ അസോസിയേഷന്റെ (കെഎഫ്എ) ഇടപെടലും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ അനുമതിയും ആവശ്യം. കളിക്കാരെ വിട്ടുതരാൻ ക്ലബുകൾ തയാറാകണമെന്നത് ഏറ്റവും നിർണായകമാകും.)

സന്തോഷ് ട്രോഫി ക്യാംപ് വിട്ടുപോയ താരങ്ങൾ

ലിയോൺ അഗസ്റ്റിൻ (സ്ട്രൈക്കർ), അജിൻ ടോം, ജിഷ്ണു ബാലകൃഷ്ണൻ (ഡിഫൻഡർമാർ). എം.എസ്. ജിതിൻ ഗോകുലം കേരളയിൽ ചേർന്നെങ്കിലും സീനിയർ ടീമിൽ ഇടംകണ്ടെത്തിയിട്ടില്ല എന്നതിനാൽ സന്തോഷ് ട്രോഫിയിൽ ജിതിന്റെ സേവനം ലഭ്യമാകുമെന്നു പ്രതീക്ഷ.

English Summary: Three players leave Santhosh Trophy Kerala camp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com