ADVERTISEMENT

ബെലോ ഹൊറിസോണ്ടെ ∙ സ്വന്തം ടീം ലീഗിൽനിന്നു തരംതാഴ്ത്തപ്പെട്ടതോടെ കലാപം സൃഷ്ടിച്ച് ബ്രസീലിയൻ ക്ലബ് ക്രുസേരിയോയുടെ ആരാധകർ.

ബ്രസീലിലെ ഏറ്റവും പ്രതാപശാലികളായ ക്ലബ്ബുകളിലൊന്നാണ് ക്രുസേരിയോ. പാൽമിറാസുമായുള്ള സീസണിലെ അവസാന കളിയിൽ 2 ഗോളിനു പിന്നിലായതോടെ ക്ലബ് തരംതാഴ്ത്തൽ ഉറപ്പിച്ചു. ഉടനെ ആരാധകർ സ്റ്റേഡയത്തിലെ സീറ്റുകൾ പറിച്ചെടുത്ത് സ്വന്തം ടീമിന്റെ കളിക്കാരെ എറിഞ്ഞു.

പന്തികേടു തോന്നിയ റഫറി കളി ഉപേക്ഷിക്കാൻ തീരുമാനിച്ചു. പിന്നാലെ പൊലീസും ആരാധകരും ഏറ്റുമുട്ടി. ആരാധകരെ വിരട്ടാൻ പൊലീസിനു ഗ്രനേഡും ഉപയോഗിക്കണ്ടി വന്നു.

പ്രാദേശിക ലീഗായ മിനെയ്റോ ചാംപ്യൻഷിപ്പിൽ കിരീടം സ്വന്തമാക്കി സീസണിൽ മികച്ച തുടക്കമായിരുന്നു ക്രുസേരിയോയുടേത്. എന്നാൽ ക്ലബ് ഡയറക്ടർമാർ അഴിമതിക്കേസുകളിൽ ഉൾപ്പെട്ടത് ക്ലബ്ബിന്റെ പ്രകടനത്തെയും ബാധിച്ചു. 

ജഴ്സിക്കു വേണ്ടി കത്തിക്കുത്ത്

മിലാൻ ∙ കളിക്കാരുടെ ജഴ്സിക്കു വേണ്ടിയുള്ള അടിപിടിയിൽ എസി മിലാൻ ആരാധകനു കുത്തേറ്റു. ബൊളോനയ്ക്കെതിരെയുള്ള മത്സരത്തിൽ മിലാ‍ൻ 3–2നു ജയിച്ചതിനു പിന്നാലെ കളിക്കാർ തങ്ങളുടെ കിറ്റും ജഴ്സിയുമെല്ലാം സ്വന്തം ആരാധകർ ഇരിക്കുന്ന ഗാലറിയിലേക്ക് എറിഞ്ഞുകൊടുത്തു.

ജഴ്സി ആരാണ് ആദ്യം കൈക്കലാക്കിയത് എന്നതു സംബന്ധിച്ച് ആരാധകർ തമ്മിൽ തുടങ്ങിയ തർക്കം സ്റ്റേഡിയത്തിനു പുറത്തെത്തിയപ്പോൾ കയ്യാങ്കളിയായി മാറി.  കുത്തേറ്റ ആരാധകനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com