ADVERTISEMENT

മഡ്രിഡ് ∙ വിനീസ്യൂസ് ജൂനിയർ, റോ‍ഡ്രിഗോ എന്നിവർക്കു ശേഷം മറ്റൊരു ബ്രസീലിയൻ കൗമാര താരം കൂടി സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിലേക്ക്. ഫ്ലെമങ്കോ ക്ലബ്ബിന്റെ പതിനേഴുകാരൻ മിഡ്ഫീൽഡർ റെയ്നിയറെയാണ് സ്പാനിഷ് ക്ലബ് റാഞ്ചുന്നത്. ട്രാൻസ്ഫർ നടപടികൾ വരുംദിവസങ്ങളിൽ പൂർത്തായാകും. ‘‘എല്ലാ കാത്തിരുന്നു കാണാം..’’– റിപ്പോർട്ടുകളെക്കുറിച്ച് ഇപ്പോൾ ബ്രസീൽ അണ്ടർ–23 ടീമിൽ കളിക്കുന്ന റെയ്നിയറുടെ വാക്കുകളിങ്ങനെ.

കഴിഞ്ഞ വർഷം ബ്രസീലിയൻ ലീഗും കോപ്പ ലിബർട്ടഡോറസ് കിരീടവും ചൂടിയ ഫ്ലെമങ്കോയ്ക്കായി മികച്ച പ്രകടനമാണ് റെയ്നിയർ കാഴ്ച വച്ചത്. ക്ലബ്ബിനായി ഇതുവരെ 15 മത്സരങ്ങളേ കളിച്ചുള്ളുവെങ്കിലും മികവ് ബോധ്യപ്പെട്ട ഉടൻ താരത്തെ സ്വന്തമാക്കാൻ റയൽ നീക്കം നടത്തുകയായിരുന്നു.

മുൻപ് ഫ്ലെമങ്കോയിൽ നിന്നു തന്നെ വിനീഷ്യൂസിനെയും സാന്റോസിൽ നിന്ന് റോഡ്രിഗോയും അധികം പ്രഫഷനൽ മത്സരപരിചയമില്ലാത്ത സമയത്താണ് റയൽ സ്വന്തമാക്കിയത്. ആദ്യം റയൽ ബി ടീമിനു കളിച്ചതിനു ശേഷമാണ് ഇരുവരും സീനിയർ‌ ടീമിലെത്തിയത്. റെയ്നിയർക്കു മുന്നിലെ വഴിയും അതു തന്നെയാകും. താരത്തിനായി റയൽ 35 ദശലക്ഷം യൂറോ (ഏകദേശം 281 കോടി രൂപ) നൽകുമെന്ന് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

English Summary: Reinier completes an exciting future for Real Madrid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com