ADVERTISEMENT

മാഞ്ചസ്റ്റർ ∙ ‘ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിശീലിപ്പിക്കാൻ തയാറാണോ?’ ‘ ഏയ്, അതിലും നല്ലത് ഞാൻ ഈ പണി നിർത്തി ഗോൾഫ് കളിക്കാൻ പോകുന്നതല്ലേ’– പറയുന്നത് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള.

ഓൾഡ് ‌ട്രാഫഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയുള്ള മത്സരത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു നാൽപത്തിയെട്ടുകാരനായ പെപ്.

‘‘ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ അയൽവൈരികളാണ് സിറ്റിയും യുണൈറ്റഡുമെന്ന് എല്ലാവർക്കും അറിയാം. ഇത്രയും കാലം സിറ്റിയുടെ ഭാഗമായി നിന്നശേഷം യുണൈറ്റഡിലേക്കു പോകുന്നതിനെക്കുറിച്ച് എനിക്കു ചിന്തിക്കാൻ പോലും വയ്യ.

സ്പെയിനിൽ ബാർസിലോനയെ പരിശീലിപ്പിച്ചിരുന്ന എനിക്ക് റയൽ മഡ്രിഡിന്റെ പരിശീലകനാകുന്ന കാര്യം ചിന്തിക്കാനാകുമോ?. അതുപോലെയാണ് ഇതും. ബദ്ധവൈരികളായ ടീമുകളെ പരിശീലിപ്പിക്കുന്നതിലും നല്ലത് ജോലി ഉപേക്ഷിച്ചു ഗോൾഫ് കളിക്കാൻ പോകുന്നതാണ്’ – ഗ്വാർഡിയോള പറഞ്ഞു.

2007ൽ ബാർസിലോന ബി ടീം പരിശീലകനായി കോച്ചിങ് കരിയർ തുടങ്ങിയ പെപ്, പിന്നീട് ബാർസിലോന സീനിയർ ടീമിനെയും ജർമൻ ക്ലബ് ബയൺ മ്യൂനിക്കിനെയും പരിശീലിപ്പിച്ചശേഷമാണ് മാഞ്ചസ്റ്റർ സിറ്റിയിലെത്തിയത്. ഇംഗ്ലിഷ് പ്രീമിയർ ലീഗ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് നിലവിലെ ചാംപ്യൻമാരായ സിറ്റി ഇപ്പോൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com