ADVERTISEMENT

മാഞ്ചസ്റ്റർ ∙ ഓൾഡ് ട്രാഫഡ് സിറ്റി പിടിച്ചു; ഇനി എതിഹാദിലാണ് കളി. ലീഗ് കപ്പ് സെമി‌ ആദ്യ പാദത്തിലെ മാഞ്ചസ്റ്റർ നഗരപ്പോരിൽ  സിറ്റിക്കു ജയം. മാഞ്ചസ്റ്റർ യുണൈറ്റഡിനെ അവരുടെ തട്ടകത്തിൽ 3–1നാണു സിറ്റി കീഴടക്കിയത്. 29ന് സിറ്റിയുടെ മൈതാനമായ എതിഹാദ് സ്റ്റേഡിയത്തിലാണ് രണ്ടാംപാദ സെമി. മത്സരഫലം മികച്ചതാണെങ്കിലും എതിരാളികൾ യുണൈറ്റഡാണെന്ന് ഓർമിക്കണം എന്ന മുന്നറിയിപ്പാണു വിജയനിമിഷത്തിലും സിറ്റി കോച്ച് പെപ് ഗ്വാർഡിയോള നൽകിയത്.

തുടക്കം മുതൽ മുന്നേറിക്കളിച്ച സിറ്റി ആദ്യ പകുതിയിൽ 3–0നു മുന്നിലായിരുന്നു. ബെർണാഡോ സിൽവ (17’), റിയാദ് മഹ്റെസ് (33’) എന്നിവർക്കൊപ്പം യുണൈറ്റഡിന്റെ ആന്ദ്രേസ് പെരേരയുടെ സെൽഫ് ഗോളും (38’) സിറ്റിയുടെ അക്കൗണ്ടിലെത്തി. 70–ാം മിനിറ്റിൽ മാർക്കസ് റാഷ്ഫഡ് യുണൈറ്റഡിന്റെ ആശ്വാസ ഗോൾ നേടി. 

ഡിഫൻഡർ ഹാരി മഗ്വയറിന്റെ പരുക്കുമൂലമുള്ള പിൻമാറ്റം യുണൈറ്റഡിനു തിരിച്ചടിയായി. സെർജിയോ അഗ്യൂറോയെയും ഗബ്രിയൽ ജിസ്യൂസിനെയും സൈഡ് ബെഞ്ചിലിരുത്തി മിഡ്ഫീൽഡർമാരായ കെവിൻ ഡി ബ്രൂയ്നെയെയും ബെർണാഡോ സിൽവയെയും മുന്നോട്ടു കയറ്റി പുതിയ പരീക്ഷണമാണു ഗ്വാർഡിയോള നടത്തിയത്. റഹിം സ്റ്റെർലിങ്ങിനെയും റിയാദ് മഹ്റെസിനെയും വിങ്ങിൽ പറത്തിവിട്ടാണു സിറ്റി കളംപിടിച്ചത്. ലെസ്റ്റർ സിറ്റിയും ആസ്റ്റൻ വില്ലയുമാണു ലീഗ് കപ്പിലെ രണ്ടാമത്തെ സെമിഫൈനലിസ്റ്റുകൾ.

English Summary: Manchester United vs Manchester City, Carabao Cup 2019–20 Semi Final, Live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com