ADVERTISEMENT

ദോഹ ∙ സ്പാനിഷ് ഫുട്ബോൾ ക്ലബ് ബാർസിലോനയുടെ ഇതിഹാസ താരമായിരുന്ന ചാവി, ക്ലബ്ബിന്റെ പരിശീലകനായേക്കുമെന്നു റിപ്പോർട്ടുകൾ. നിലവിലെ കോച്ച് ഏണസ്റ്റോ വാൽവെർദെയ്ക്കു പകരം മുപ്പത്തൊമ്പതുകാരനായ ചാവിയെ പരിശീലകനാക്കാൻ ചർച്ചകൾ നടക്കുന്നതായാണ് അഭ്യൂഹം. ചാവി ഇപ്പോൾ കളിക്കുന്ന ഖത്തറിലെ അൽ സാദ് ക്ലബ്ബിന്റെ സ്പോർട്സ് ഡയറക്ടർ മുഹമ്മദ് ഗുലാം അൽ ബലൂഷിയാണ് ഈ സൂചന നൽകിയത്. അതേസമയം, ചാവി ഇക്കാര്യം നിഷേധിച്ചു.

ബാർസിലോന സ്പോർടിങ് ഡയറക്ടർ എറിക് ആബിദാലും ചാവിയും ഈയിടെ ഖത്തറിൽ  ചർച്ച നടത്തിയിരുന്നു. 1998 മുതൽ 2015 വരെ ബാർസിലോന മധ്യനിരയിൽ നിർണായക സാന്നിധ്യമായിരുന്ന ചാവി 505 മത്സരങ്ങൾ കളിച്ചിട്ടുണ്ട്; 58 ഗോളുകളും നേടി. 2010ൽ ലോകകപ്പ് കിരീടം നേടിയ സ്പെയിൻ ദേശീയ ടീമിന്റെ പ്ലേമേക്കർ റോളിലും തിളങ്ങി. സ്പാനിഷ് സൂപ്പർ കപ്പ് സെമിയിൽ കഴിഞ്ഞ ദിവസം അത്‌ലറ്റിക്കോ മഡ്രിഡിനോടു തോറ്റ ബാർസിലോന ലാ ലിഗ പോയിന്റ് പട്ടികയിൽ 19 കളിയിൽ 40 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.

English Summary: Xavi confirms meeting with Barcelona

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com