ADVERTISEMENT

ലണ്ടൻ ∙ സ്പാനിഷ് സൂപ്പർ കപ്പിൽ കിരീടം ചൂടിയെങ്കിലും വരുമാനത്തിന്റെ കാര്യത്തിൽ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് ഇത്തവണ ബദ്ധവൈരികളായ ബാർസിലോനയ്ക്കു പിന്നിലായി. 

ഡിലോയിറ്റ് ഫുട്ബോൾ മണി ലീഗിന്റെ പട്ടികയിലാണ് കഴിഞ്ഞ വർഷം 84 കോടി യൂറോ (ഏകദേശം 6610 കോടി രൂപ) വരുമാനവുമായി ബാർസ ഒന്നാമതെത്തിയത്. 80 കോടി യൂറോ എന്ന നേട്ടം പിന്നിടുന്ന ആദ്യ ക്ലബ്ബുമായി ബാർസ. 

75.73 കോടി യൂറോയാണ് (ഏകദേശം 5957 കോടി രൂപ) റയലിന്റെ വരുമാനം. 

മാഞ്ചസ്റ്റർ യുണൈറ്റ‍ഡ് , ബയൺ മ്യൂണിക്ക് , പിഎസ്ജി, മാഞ്ചസ്റ്റർ സിറ്റി , ലിവർപൂൾ, ടോട്ടനം, ചെൽസി, യുവെന്റസ് എന്നിവരാണ് ആദ്യ പത്തിലെ മറ്റു ടീമുകൾ. ഇംഗ്ലിഷ് ക്ലബ് ആർസനൽ    ഇതാദ്യമായി ആദ്യ പത്തിൽനിന്നു പുറത്തായി (11–ാം സ്ഥാനം).

English Summary: Barcelona richest football club

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com