ADVERTISEMENT

പാലക്കാട് ∙ കളിക്കളത്തിൽ പൊലിഞ്ഞ മുൻ സന്തോഷ് ട്രോഫി താരം ആർ. ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ പാലക്കാട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ ഒരുക്കുന്ന ‘സ്നേഹ ഗോൾ ധനരാജിനായി’ ചാരിറ്റി ഫുട്ബോൾ മേള 19നു നൂറണി ഫുട്ബോൾ ടർഫിൽ നടക്കും.

ഇന്ത്യയിലെ എക്കാലത്തെയും മികച്ച താരമായിരുന്ന ബൈചുങ് ബൂട്ടിയ, ഐ.എം. വിജയൻ, ജോപോൾ അഞ്ചേരി, യു. ഷറഫലി തുടങ്ങി ഒട്ടേറെ താരങ്ങൾ ബൂട്ടുകെട്ടും. വൈകിട്ട് ഏഴിന് ആരംഭിക്കുന്ന മത്സരത്തിൽ 4 ടീമുകളിലായി ഇവർ പങ്കെടുക്കും. മോഹൻ ബഗാൻ, ഈസ്റ്റ് ബെംഗാൾ, മുഹമ്മദൻസ് സ്പോട്ടിങ്, ചിരാഗ് യുണൈറ്റഡ്, വിവാ കേരള എന്നീ ക്ലബുകൾക്കായി കളിച്ചപ്പോൾ ധനരാജ് ഉപയോഗിച്ചിരുന്ന ജഴ്സി നമ്പറുകളിലായിരിക്കും ടീമുകൾ ഇറങ്ങുക. മത്സരം കാണുന്നതിനായി താൽക്കാലിക ഗാലറിയും നിർമിച്ചു. 4000 പേർക്കു കളി കാണാം. ടിക്കറ്റ് നിരക്ക് 250, 500 രൂപ.

ജില്ലാ ഫുട്ബോൾ അസോസിയേഷൻ വഴി ടിക്കറ്റ് ലഭിക്കും. ടിക്കറ്റിൽ നിന്നുള്ള വരുമാനവും കൂടാതെ ആർക്കു വേണമെങ്കിലും സഹായവും നൽകാം. ധനരാജിന്റെ കുഞ്ഞിന്റെ വിദ്യാഭ്യാസം അടക്കമുള്ള ചെലവിനുള്ള തുകയും കണ്ടെത്തണം. ഇതിനായി പ്രത്യേക ബാങ്ക് അക്കൗണ്ടും തുടങ്ങും. ഡിസംബർ 29നായി പെരിന്തൽമണ്ണയിൽ കാദറലി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിനിടെ കുഴഞ്ഞു വീണാണു ധനരാജ് മരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com