ADVERTISEMENT

ടൂറിൻ ∙ ബാർസിലോന ഫുട്ബോൾ ക്ലബ് ഡയറക്ടർ എറിക് അബിദാലുമായി ഇടഞ്ഞ സൂപ്പർ താരം ലയണൽ മെസ്സി ബാർസിലോന വിടുമോ? മെസ്സി ക്ലബ് വിടുമെന്നും യുവെന്റസിലെത്തി ക്രിസ്റ്റ്യാനോയ്ക്കൊപ്പം കളിക്കുമെന്നുമുള്ള വമ്പൻ പ്രചാരണങ്ങളാണ് ഫുട്ബോൾ പാപ്പരാസികൾ അഴിച്ചുവിടുന്നത്. കരാറനുസരിച്ച് 2021ൽ ബാർസിലോന വിട്ട് മറ്റേതെങ്കിലും ക്ലബിൽ കളിക്കാനുള്ള അനുമതി ലയണൽ മെസ്സിക്കുണ്ട്.

മെസ്സിയെ സ്വന്തമാക്കാൻ ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പെപ് ഗ്വാർഡിയോള രംഗത്തുണ്ടെന്നു വാർത്തകളുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യം ഇന്നലെ പെപ് നിഷേധിച്ചു. മെസ്സി ബാർസ വിട്ടാൽ അതു കാറ്റലൻ ക്ലബ്ബിനു വൻ തിരിച്ചടിയാകുമെന്നും മുൻ ബാർസിലോന പരിശീലകനും മെസ്സിയുടെ മാർഗദർശിയുമായ െപപ് ഗ്വാർഡിയോള സൂചിപ്പിച്ചു.  

English Summary: Will Ronaldo and Messi play-together

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com