ADVERTISEMENT

ബെംഗളൂരു ∙ ഇന്ത്യൻ വനിതാ ഫുട്ബോൾ ലീഗിൽ ഗോകുലം കേരള എഫ്സി ഫൈനലിൽ കടന്നു. നിലവിലെ ചാംപ്യൻമാരായ സേതു എഫ്സി (തമിഴ്നാട്) യെ 3–0 നാണ് ഗോകുലം തോൽപിച്ചത്. മനിഷ കല്യാൺ ഫ്രീകിക്കിലൂടെ ആദ്യ ഗോൾ നേടിയപ്പോൾ നേടിയപ്പോൾ നേപ്പാൾ താരം സബിത്ര ഭണ്ഡാരിയുടെ ഇരട്ടഗോളാണ് ഗോകുലത്തിന് 3 ഗോൾ ലീഡ് സമ്മാനിച്ചത്. സബിത്രയാണ് വുമൺ ഓഫ് ദ് മാച്ച്. 14ന് ബെംഗളൂരുവി‍ൽ നടക്കുന്ന ഫൈനലിൽ മണിപ്പുരി ക്ലബ് ക്രിഫ്സ എഫ്സിയാണ് ഗോകുലത്തിന്റെ എതിരാളികൾ.

English Summary: Gokulam women in final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com