sections
MORE

ഇന്ത്യൻ വിമൻസ് ലീഗ് ഫുട്ബോള്‍ ഫൈനലിൽ ഗോകുലം; ഇതാ ആ സൂപ്പർ ടീം!

gokulam
ഗോകുലം കേരള വനിതാ ടീം.
SHARE

എട്ടു കളികളിൽ 18 ഗോൾ! ഒരു ടീമിന്റെ കളിക്കണക്കല്ല. വനിതാ ലീഗിൽ ഗോളടിച്ചു കൂട്ടുന്ന ഗോകുലത്തിന്റെ നേപ്പാൾ താരം സബിത്ര ഭണ്ഡാരിയുടെ ഗോൾ കണക്കാണ്. തുടരെ ഗോളടിച്ച് ചാംപ്യൻഷിപ്പിന്റെ താരമായിക്കഴിഞ്ഞു ഈ ഇരുപത്തിരണ്ടുകാരി. ലീഗിൽ കളിച്ച എല്ലാ ടീമുകൾക്കെതിരെയും സബിത്ര ഗോൾ നേടി. ഒഡീഷ പൊലീസിനെതിരെയും കെംഗ്രെ എഫ്സിക്കെതിരെയും സബിത്ര മാത്രം നേടിയത് 5 വീതം ഗോളുകൾ. 

പരിചയ സമ്പന്നരും ജൂനിയർ താരങ്ങളും ഉൾപ്പെട്ട സന്തുലിത ടീമാണ് ഇക്കുറി ഗോകുലം. ഗോവയിൽനിന്നുള്ള ഇന്ത്യൻ താരം മിഷേൽ മാർഗരറ്റിന്റെ നേതൃത്വത്തിലുള്ള ടീമിൽ ഒട്ടേറെ ദേശീയ താരങ്ങളുണ്ട്. ഇന്ത്യയുടെ പ്രധാന ഗോൾകീപ്പർ അതിഥി ചൗഹാൻ (ഡൽഹി), ലെഫ്റ്റ് വിങ്ങർ മനീഷ കല്യാൺ (പഞ്ചാബ്), മുൻ ഇന്ത്യൻ താരം കമല ദേവി (മണിപ്പുർ) എന്നിവരും മിന്നുംഫോമിൽ.  വിങ് ബാക്ക് കെ.വി.അതുല്യ (കോഴിക്കോട്), ഡിഫൻഡർ മഞ്ജു ബേബി (വയനാട്), വിങ്ങർ സി.രേഷ്മ (പാലക്കാട്) മിഡ്ഫീൽഡർ സി. സിവിഷ (കണ്ണൂർ) എന്നിവരാണ് ടീമിലെ പ്രധാന മലയാളി താരങ്ങൾ. 

പൊസഷൻ ഫുട്ബോൾ 

പന്ത് പരമാവധി കൈവശം വച്ചു കളിക്കുന്ന ശൈലിയിലാണ് കണ്ണൂർ സ്പോർട്സ് ഡിവിഷനിൽനിന്നെത്തിയ കോച്ച് പി.വി. പ്രിയ ഗോകുലത്തെ ഒരുക്കിയത്. ഞൊടിയിടയിൽ അതിവേഗ ആക്രമണങ്ങൾക്കു ശേഷിയുള്ള താരങ്ങളാണ് ടീമിന്റെ കരുത്തെന്ന് പ്രിയ പറയുന്നു. ഗോകുലം ടെക്നിക്കൽ ഡയറക്ടർ ബിനോ ജോർജും നിർദേശങ്ങളുമായി ഒപ്പമുണ്ട്. കോഴിക്കോട്ടായിരുന്നു ടീമിന്റെ ഒരുക്കവും പരിശീലനവുമെല്ലാം. നാലു വർഷമായതേയുള്ളൂ ഇന്ത്യൻ വിമൻസ് ലീഗ് തുടങ്ങിയിട്ട്. ഇപ്പോഴും സീസൺ മുഴുവൻ നീളുന്ന ലീഗിന്റെ സ്വഭാവമായിട്ടില്ല. രണ്ടു ഗ്രൂപ്പുകളായി ടൂർണമെന്റ് രീതിയിലാണ് ഇപ്പോൾ മത്സരങ്ങൾ. ഐഎസ്എൽ, ഐ ലീഗ് ക്ലബ്ബുകളിൽനിന്ന് വനിതാ ലീഗിൽ പങ്കെടുക്കുന്ന ഏക ടീമാണ് ഗോകുലം. 

English Summary: Gokulam Women's Team

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA